...

0 views

ഭാഗം 17
ഭാഗം-17
പ്രകൃതിക്കുമുണ്ട് അവകാശങ്ങൾ
.,................................................................

പതിവുപോലെ സൈക്കിൾ സവാരി നടത്തുമ്പോഴാണ് കുട്ടപ്പൻ സർ, വീടിന്റെ മുമ്പിൽ കാത്തു നില്ക്കുന്നതു കണ്ടത്. സൈക്കിൾ നിർത്തി സാറിന് നമസ്തേ പറഞ്ഞു.

" എന്താ സാറെ ഇവിടെ നോക്കി നില്ക്കുന്നത്, ആരെങ്കിലും വരാനുണ്ടോ?"

"നോക്കി നിന്നത്, നിന്നെത്തന്നെ. ഉണ്ണിക്കുട്ടൻ ഇന്നൊരു സ്ഥലം വരെ പോകണം."

"എവിടേക്കാണു സാറേ?".

" നമ്മുടെ വായനശാലയിൽവെച്ച് ഇന്നൊരു സെമിനാറുണ്ട്. പ്രകൃതിയുടെ അവകാശങ്ങൾ എന്നതാണ് വിഷയം.
നീ വലിയ പ്രകൃതി ഭക്തനല്ലേ? പോയി കേട്ടാൽ ഗുണം ചെയ്യും. നിനക്ക് അഭിപ്രായങ്ങൾ പറയാനും കഴിയും."

" ആരാ സാറേ, മുഖ്യ പ്രഭാഷകൻ?"

ആളിനെ നീ അറിയും. ആ പക്ഷിയുടെയും മരങ്ങളുടെയുമൊക്കെ കഥയും കവിതയുമെഴുതി നടക്കണ രാജേന്ദ്രൻ സാറാ അതിഥി. അങ്ങേര് ഈ അവകാശങ്ങളെക്കുറിച്ച് പഠിച്ച് പോസ്റ്റ് ഗ്രാജ്വേറ്റ് ആയ ആളാ! എന്താ പറയുന്നതെന്ന്, പോയി കേൾക്ക്."

"പോകാം സാറേ."

സെമിനാറിൽ രാജേന്ദ്രൻ സാറിന്റെ പ്രസംഗത്തിൽ പറഞ്ഞ കാര്യങ്ങൾ താഴെ കൊടുക്കുന്നവയാണ്.

'മനുഷ്യവംശത്തിന്റെ നിലനില്പിനും വികാസത്തിനും സുഖസംതൃപ്തമായ
ജീവിതത്തിനും മനുഷ്യാവകാശങ്ങൾ
നിലനില്ക്കേണ്ടതും സംരക്ഷിക്കപ്പെടേണ്ടതുമാണ്. മനുഷ്യന്റെ
നിലനില്പ് പ്രകൃതിയെ നശിപ്പിച്ചുകൊണ്ടു
സാധ്യമല്ല. പ്രകൃതിയുടെ നാശം മനുഷ്യന്റെ
നാശമാണ്. പ്രകൃതിയുമായുള്ള
പരസ്പരാശ്രിതത്വത്തിലൂടെയാണ് നമ്മുടെ ജീവിതം മുന്നേറേണ്ടത്. പ്രകൃതിയുടെ ഒരംശം മാത്രമാണ് മനുഷ്യൻ. പ്രകൃതിയുടെ അവകാശങ്ങൾ
ഈ പ്രപഞ്ചത്തിന്റെ സ്വതസിദ്ധമായ
അവകാശങ്ങളാണ്. അതാരുടെയും
ദാനമല്ല. അത് അനാദികാലം മുതൽ
നിലനില്ക്കുന്നവയാണ്. ഭരണകൂടങ്ങൾ
അവയ്ക്കു പ്രതിബന്ധമാകാതിരുന്നാൽ
മതി.

പ്രകൃതിയുടെ അവകാശനിയമങ്ങൾ,
ആവാസവ്യവസ്ഥയുടെ നിലനില്പിനും
വളർച്ചയ്ക്കും പ്രകൃതിചക്രങ്ങളുടെ
സുസ്ഥിരതയ്ക്കും വിഘാതമായി,
മനുഷ്യന്റെ ഇടപെടൽ ഉണ്ടാകാതിരുന്നാൽ
മതി, എന്ന് അംഗീകരിക്കുന്നു.

ഇത് പ്രകൃതിയുടെ അസ്തിത്വത്തിൽനിന്ന്
രൂപം കൊള്ളുന്ന അവകാശങ്ങളാണ്.
പക്ഷേ ഇരുപതാം നൂറ്റാണ്ടിലെ പല നിയമങ്ങളും പ്രകൃതിക്കുവേണ്ടിയായിരു-
ന്നില്ല. അവയ്ക്ക് സാമ്പത്തിക ലക്ഷ്യങ്ങളായിരുന്നു. പ്രകൃതി ശോഷണം മൂലമുണ്ടാകുന്ന സാമ്പത്തിക തകർച്ചയെ
ലഘൂകരിക്കാനാണ് നിയമങ്ങൾ ശ്രമിച്ചത്.
ഇതിന് ഉത്തമ ഉദാഹരണമാണ് ഇരുപതാം നൂറ്റാണ്ടിലെ കാലാവസ്ഥാ വ്യതിയാന നിയമങ്ങൾ.

പ്രകൃതി സംരക്ഷണത്തിനു വേണ്ടി IUCN
(International Union for the Conservation
of Nature) പ്രകൃതിയുടെ അവകാശനിയമ
പ്രഖ്യാപനം 2016ൽ അവതരിപ്പിച്ചു.
(World Declaration on Environmental Rules
of Law)

പ്രകൃതിയെ മനുഷ്യനെപ്പോലെ പരിഗണിച്ചുകൊണ്ട്, മനുഷ്യന്റെ നിലനിൽപ്പിനും വികസനത്തിനും എന്തൊക്കെ വേണമോ, അവ പ്രകൃതിക്കും നല്കണമെന്ന് ഈ നിയമങ്ങൾ പ്രഖ്യാപിക്കുന്നു.

പ്രകൃതിയുടെ 'അവകാശനിയമങ്ങ'ളെപ്പറ്റി
ഒരു പ്രതിവാര ചർച്ചാ ക്ലാസ്സ് ആരംഭിക്കുകയാണ്.
'കെ-റയിലും' 'സിൽവർലൈനും' തുറമുഖ
നിർമാണവും വികസന പദ്ധതികളും
തുടങ്ങി പ്രകൃതിസംബന്ധമായ വിഷയങ്ങൾ ചർച്ചചെയ്യപ്പെടുന്ന ഈ
കാലഘട്ടത്തിൽ ,പ്രകൃതി  സംരക്ഷണ നിയമങ്ങളെപ്പറ്റി ഒരു ധാരണ വളർത്തി-
യെടുക്കാൻ ഉപകരിക്കട്ടെ, എന്ന് ആശംസിക്കുന്നു. ഇതിന്റെ ബാക്കി ഭാഗം അടുത്ത മീറ്റിംഗിൽ ചർച്ച ചെയ്യാം.'

"അടുത്ത ആഴ്ചയിലെ പ്രസംഗം കേട്ടിട്ട്,
ബാക്കി എഴുതാം.
© Rajendran Thriveni