കണ്ഠീരവൻ രണ്ട്
കണ്ഠീരവന്‍-രണ്ട്
അപ്പോള്‍ നമുക്ക് തിരുവിതാംകൂറിലേക്ക് പോകാം. അല്ലേ? അവിടാണല്ലോ കണ്ഠീരവന്‍ വന്നത്.
പണ്ട് തിരുവിതാംകൂറിന്റെ പേര് വേണാട് എന്നായിരുന്നു.
ങാ-വേണാട് എക്സ്പ്രസ്സില്‍ കേറി നമ്മള്‍ എറണാകുളത്തു പോയില്ലിയോ-കിട്ടു--
അതേ മോനേ പുരോഗമിച്ചു-പുരോഗമിച്ച് നമ്മള്‍ അവസാനം നമ്മടെ വേര് തേടി ത്തുടങ്ങി. വേണാടും, പരശുരാമും ഒക്കെ അങ്ങനെ വന്നതാ. വേണാടിന്റെ അതിര്‍ത്തി എടവാ എന്ന സ്ഥലം വരെ ആയിരുന്നു. ഇന്നത്തേ കൊല്ലത്തിന്റെ പേര് ദേശിങ്ങനാട്--പിന്നെ കായംകുളം--അമ്പലപ്പുഴ-തെക്കന്‍ കൂര്‍-വടക്കന്‍ കൂര്‍ എന്നിങ്ങനെയായിരുന്നു രാജ്യങ്ങളുടെ പേരുകള്‍. അമ്പലപ്പുഴയ്ക്ക് ചെമ്പകശ്ശേരി എന്നായിരുന്നു പേര്. ഇതെല്ലാം പിടിച്ചടക്കി കൊച്ചിരാജ്യത്തിന്റെ അതിര്‍ത്തിവരെ വളര്‍ത്തിയത് വീരമാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്താണ്.
നിങ്ങള്‍ കൊതിക്കല്ലെന്ന് കേട്ടിട്ടുണ്ടോ-ഇല്ല-,അമ്മുടെ നാഷണല്‍ ഹൈവേയില്‍ അങ്കമാലിയില്‍നിന്നും ചാലക്കുടിക്കുപോകുമ്പോള്‍-ചിറങ്ങര എന്നസ്ഥലത്തുനിന്നും പഴയറോഡേ പോണം. അവിടെ കൊരട്ടി റെയില്‍ വേസ്റ്റേഷന്റെ തെക്കുവശത്ത് ഒരു സര്‍വേക്കല്ലു കാണാംതെക്കുനിന്നുവരുന്ന
വര്‍ക്ക്, ആ കല്ലില്‍ “കൊ”എന്ന് കൊത്തിവച്ചിരിക്കുന്നത് കാണാം. ആ കല്ലു കടന്നാല്‍ കൊച്ചിയാണെന്നര്‍ത്ഥം. വടക്കുനിന്നു വരുന്നവര്‍ക്ക് അതില്‍ “തി” എന്നു കൊത്തിയിരിക്കുന്നതും കാണാം. കല്ലു കടന്നാല്‍ തിരുവിതാംകൂര്‍--അതാണ് കൊതിക്കല്ല്.
തിരുവിതാംകൂറില്‍ അന്നു മരുമക്കത്തയം ആണ്. അതായത് അനന്തരാവകാശി അനന്തിരവന്‍ -പെങ്ങളുടെ മകന്‍ -ആണ്.
വേണാട്ടിലേ അന്നത്തേ രാജാവ് കാഞ്ചീപുരത്തെങ്ങാണ്ട് പോയി ഒരു ദേവദാസിയില്‍ ആകൃഷ്ടയായി. അവളേ നേടാന്‍ അവളുടെ മക്കള്‍ക്ക് രാജ്യാവകാശം കൊടുക്കാമെന്നു പറഞ്ഞു പോലും. ഏതായാലും രാജാവിന് അവളില്‍ രണ്ടു മക്കളുണ്ടായി. പപ്പുത്തമ്പിയും, രാമന്‍ തമ്പിയും.
അനന്തരവനാണ് മാര്‍ത്താണ്ഡ വര്‍മ്മ. കിരീടാവകാശി. എട്ടു വീട്ടില്‍ പിള്ളമാര്‍ തമ്പിമാരുടെ കൂടെ ചേര്‍ന്നു. അവരേ ഒതുക്കി മാര്‍ത്താണ്ഡവര്‍മ്മ രാജ്യഭാരം ഏല്‍ക്കുന്നതാണ് സി.വി. രാമന്‍ പിള്ളയുടെ മാര്‍ത്താണ്ഡവര്‍മ്മ എന്ന ചരിത്ര നോവലിലേ കഥ.
അപ്പോള്‍ കണ്ഠീരവന്‍ -ആതിര-
അതേ മോളേ അവന്‍ മൈസൂരില്‍ ജനിക്കാന്‍ പോകുന്നേ ഉള്ളൂ. ജനിച്ചു വളരട്ടെ. അവന്‍ വരും.
ആരാ ഈ എട്ടുവീട്ടില്‍ പിള്ളമാര്‍-രാംകുട്ടന്‍.
. അതോ-അത് പണ്ടത്തേ ഭരണസംവിധാനത്തിന്റെ ഒരു ഭാഗമാണ്. മാടമ്പി--
ങാ-ങാ-മോഹന്‍ലാലിന്റെ-ഉണ്ണിക്കുട്ടന് ആവേശമായി--
അല്ല മൊനേ മാടമ്പിമാര്‍ എന്നൊരു വര്‍ഗ്ഗം അന്നു സൃഷ്ടിക്കപ്പെട്ടിരുന്നു. ഒരു ദേശത്തിന്റെ കൊല്ലിനും, കൊലയ്ക്കും ഉള്ള അവകാശത്തോടു കൂടി. അവര്‍ക്ക് കളരിയും, അവിടെ...