...

4 views

മെർലിൻ സാന്റ the recall part:4
Part=4

സന്ധ്യയിൽ വിന്റജ് പോർട്ട്‌ എന്ന ആന്റിക്യു ഷോപ്പിന് മനസ്സിനെ വശികരിക്കാനുള്ള
അതീ തീവ്ര ഭംഗിയുണ്ടെന്നു പറഞ്ഞാലും അതിശയോക്തി ഇല്ല.... മിഡ്‌ സെഞ്ച്വറിയിലെ വുഡൻ ഡിം ലൈറ്റ്സിൽ 1877ലെ ഗ്രാമഫോണുകളിൽ പ്രശസ്ത ഗസ്സൽ ഗായിക
ബീഗം അക്തറിന്റെ അർദ്രമായ സംഗീതം മുഴങ്ങി കേട്ടു കൊണ്ടിരിന്നു ..

ലോറൻസ് ഷോപ്പിന് മുന്നിലെ ചാരു കസേരയിൽ കണ്ണുകൾ മെല്ലെയടച്ചു ഗസ്സലിന്റെ മാസ്മരികതയിൽ മുഴുകി ഇരിക്കുകയായിരുന്നു...
ഇരമ്പിയെത്തിയ കൂപ്പർ വിന്റജ് പോർട്ടിന്റെ പോർച്ചിൽ സഡൻ ബ്രേക്ക്‌ ഇട്ടു...

തന്റെ അനുപമ നിമിഷത്തെ നശിപ്പിക്കാൻ വന്നു കയറിയത് ആരെന്നറിയാൻ ലോറൻസ് കസേരയുടെ കൈകളിൽ ബലം കൊടുത്ത് നിവർന്നിരുന്നു...

ഏത് ഇരുട്ടിലും പീറ്ററിന്റെ മുഖവും ശബ്ദവുമെല്ലാം ലോറൻസിന് തിരിച്ചറിയാം
അവനെ കണ്ടപ്പോൾ ലോറൻസ് മെല്ലെ ചിരിച്ചെന്നു വരുത്തി എഴുന്നേറ്റു..

മഴയിൽ നനഞ്ഞ കോട്ട് തുടച്ചു കൊണ്ട് പീറ്റർ ഷോപ്പിലേക്ക് കയറി..
ഇളം മഞ്ഞ വെളിച്ചത്തിൽ അവന്റെ താടിയിലെ നരകൾ എടുത്തു കാണാമായിരുന്നു...

ആ മുഖം ലോറൻസിനോട് താൻ പെട്ടിരിക്കുന്ന പ്രശ്നത്തെ പറ്റി സൂചന നൽകി കഴിഞ്ഞിരുന്നു..

ലോറൻസ് പീറ്ററിന്റെ തോളിൽ കൈ വെച്ച് കൊണ്ട് ചോദിച്ചു
"ഏതാ ആ പെങ്കൊച്ച് "
തീരെ താല്പര്യമില്ലാത്ത ഒന്നായിരുന്നില്ലേ.. പെൺ വർഗം???

പീറ്റർ ലോറൻസിന്റെ കൈ മെല്ലെ എടുത്തു മാറ്റി...
ഒഴിയുന്ന മട്ടില്ല അവളുടെ യൂട്യൂബ് ചാനലിലെ ഹോട് സബ്ജെക്ട് ആണ് ഞാൻ..
എന്നാൽ ഇത് വരെയും പീറ്ററിനെ മാത്രേ അവൾക്കറിയൂ...
ഇരുട്ടും, മുംബയിലെ തെരുവുകളും അവൾക്ക് ഭീഷണിയല്ല തനി ജെർനലിസ്റ്റിന്റെ ചോര..
ഇവിടെ ജെനി ഇണ്ടല്ലോ തങ്ങട്ടെ...
വെളുക്കുമ്പോ പൊയ്ക്കോളും...
അധികമൊന്നും അവളെറിയാതെ നോക്കേണ്ടതും ആവശ്യമാണ്!!
ലോറൻസ് കാറിന്റെ ദിശയിലെക്ക് നോക്കി..
ലെന വെളിയിൽ ഇറങ്ങി നിക്കുകയായിരുന്നു..
കയറി വരാൻ അയാൾ കൈ കൊണ്ട് ആഗ്യം കാണിച്ചു..
ലെന പടികൾ കയറവെ അവളുടെ നാസിക തുളച്ചു കൊണ്ട് കസ്തൂരിയുടെയും നിശാഗന്ധിയുടെയും സുഗന്ധം പരന്നു...
ലെനയുടെ മുഖം അത്ഭുതം കൊണ്ട് നിറഞ്ഞിരുന്നു 21ആം നൂറ്റാണ്ടിൽ അത്രയേറെ പഴമ നിറഞ്ഞൊരിടം.. അവിടം അലങ്കരിച്ചിരിക്കുന്ന പലതിനും മുഗൾ ഭരണ കാലത്തിലെ ഛായ...

ലോറൻസ് നീണ്ട തന്റെ താടി ചൊറിഞ്ഞു കൊണ്ട് പറഞ്ഞു,

ഒരു ദിവസം താമസിക്കാം...
രാവിലെ പോയാൽ മതി...

ആ ഇടം കണ്ടപ്പോൾ ലെനയും അങ്ങനൊന്ന്‌ മനസിൽ കണ്ടിരുന്നു

അത് മതി എന്ന മറുപടിക്ക് തെല്ലും ആലോചിക്കേണ്ടി വന്നില്ല ലെനക്ക്..

ഇറങ്ങാൻ തുനിഞ്ഞ പീറ്റർ പിറകോട്ടു തിരിഞ്ഞ് ലെനയെ നോക്കി..

അതിന്റെ അർത്ഥം മനസിലാക്കിയിട്ടെന്നവണ്ണം ലെന പീറ്ററിനടുത്തേക്കിറങ്ങി ചെന്നു..

മഴയുടെയും ഗസലിന്റെയും ഇരുണ്ട ഡിം ലൈറ്റ്റിന്റെ അകമ്പടിയിൽ അവളൊരു ദേവതക്ക് സമമായി ശോഭയാർജിച്ചിരുന്നു...

തെല്ലും കണ്ണിടറാതെ പീറ്റർ അവളോട് ചേർന്നു നിന്നു കൊണ്ട് പറഞ്ഞു..

ഇരുളിൽ നിന്റെ സ്ഥലത്തെത്തി ചേരാൻ പ്രയാസമായിരിക്കും..
അത് കൊണ്ടാണ് ഇവിടം ഷെൽട്ടർ ആക്കിയത്..

പറഞ്ഞനുനയിപ്പിക്കുക എന്നത് സാധ്യമല്ലെന്നറിയാം...
കരുതിയിരിക്കണം ഇറങ്ങിതിരിച്ചിരിക്കുന്ന കാര്യത്തിന്റെ ഗൗരവം വൈകാതെ മനസിലാകും വരെയെങ്കിലും...

പീറ്റർ ഡ്രൈവിംഗ് സീറ്റിലേക് കയറി ശേഷം ലോറൻസിനെ നോക്കി...
അയാൾ മെല്ലെ കണ്ണുകൾ ഇറുക്കിയടച്ചു...
അവർ തമ്മിൽ പലപ്പോഴും കണ്ണുകൾ കൊണ്ടും മനസ്സ് കൊണ്ടുമാണ് സംസാരിക്കുകയെന്ന് ലെന മനസിലാക്കിയ നിമിഷമായിരുന്നു അത്..

തനിക്ക് വേണ്ടതെല്ലാം കൃത്യമായി അറിയുന്നൊരാൾ പക്ഷെ പീറ്ററിന്റെ വിശ്വസ്ഥൻ ബ്രേക്ക്‌ ചെയ്യുന്നത് ചിന്തിക്ക പോലും വേണ്ട.. ലെന ഓരോന്ന് മനസ്സിൽ ഓർത്തു കൊണ്ടു നിന്നു...

ലോറൻസ് താഴേക്ക് ഇറങ്ങി വന്നു ലെനയുടെ അടുത്തെത്തിയപ്പോൾ അയാൾ പിറകോട്ടു നോക്കി നീട്ടി വിളിച്ചു

ജെനി....!

ലെന അകത്തേക്ക് ഉറ്റു നോക്കി..ചെറിയ പടിക്കെട്ടികൾക്കപ്പുറം ഒരു പെൺകുട്ടി അങ്ങോട്ട് നടന്നെത്തി...

പിക്സി സ്റ്റൈലിൽ വെട്ടിയ മുടി...
കൈയിൽ ട്രൈസ്‌പ്സിൽ fallen angelinte ടാറ്റൂ...
ബ്ലാക്ക് സ്കിൻ ഫിറ്റ്‌ ബോഡിസ്യുട്ടിൽ അവളൊരു ഫീമെയിൽ mma ഫൈറ്ററെ അനുസ്മരിപ്പിക്കുന്നുണ്ട്..

അവൾ ലോറൻസിനെ നോക്കി കൈകൾ മടക്കി എന്തോ ആഗ്യം കാണിച്ചു...!

ലോറൻസ് ലെനയെ മെല്ലെ മുൻപോട്ട് കയറ്റി നിർത്തി..

പേര് ലെന പീറ്ററിന്റെ ഫ്രണ്ട്‌ ആണ്... ഒരു ദിവസം നമുക്കൊപ്പം ഇണ്ട്..

ജെനിയുടെ നോട്ടത്തിൽ അപാരമായ തീഷ്ണത ലെനക്ക് ഫീൽ ചെയ്തു..

മുൻപോട്ട് നടക്കാൻ കൈ കൊണ്ട് ആംഗ്യം കാണിച്ച ശേഷം ജെനി ലെനയെ പിന്തുടർന്നു..

മെയിൻ എൻട്രൻസിൽ നിന്നും ഇടത് തിരിഞ്ഞ് മൂന്നാമത്തെ മുറി ജെനി ലെനക്ക് തുറന്ന് കൊടുത്തു അരണ്ട മഞ്ഞ വെളിച്ചത്തിൽ അതിശയിപ്പിക്കുന്ന കൊത്തു പണികളും വശ്യസുഗന്ധവും അങ്ങേ അറ്റം ആകർഷനീയമായൊരു മുറി മുംബയിലെ 5 സ്റ്റാറുകളെ വെല്ലുന്ന അംബിയൻസ് ലെന മെല്ലെ വാതിൽ കടന്നു മുറിയിലേക്ക് കയറി..
ഒരു വട്ടം മുറിയിൽ നിന്നു കൊണ്ട് ലെന ചുറ്റുപാടും കണ്ണോടിച്ചു,..
ജെനിയോട് നന്ദി സൂചകമായി നെഞ്ചോട് കൈ വലത് കൈ ചേർത്ത് തല മെല്ലെ കുമ്പിട്ടു ലെന..
ജെനിയോട് എങ്ങനെ പ്രതികരിക്കണം എന്നത് അവളിൽ കൺഫ്യൂഷൻ ജനിപ്പിച്ചിരുന്നു..

ഇടത് കൈയിലെ ചൂണ്ടുവിരലുകൾ നെറ്റിയോട് ചേർത്ത് ബൈ പറഞ്ഞ ജെനി മുറിയിൽ നിന്നും ഇറങ്ങി.

വാതിൽക്കലോളം ജെനിയെ അനുഗമിച്ച ശേഷം ലെന അവൾ കോറിഡോർ കടക്കുന്ന വരെ നോക്കി നിന്നു..

ജെനി പോയെന്നുറപ്പായ ശേഷം ലെന ഫോൺ എടുത്ത് എബിന്റെ സെല്ലിലേക്ക് വിളിച്ചു...

ഹേയ്.. Whats new?.
എബിനും ലെനയുടെ പുതിയ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കയായിരുന്നു...

പറയാം എബിൻ... നിന്റൊരു ഫ്രണ്ട് ഇല്ലേ പോലീസിൽ.. ഒരു asp റാത്തൊർ..?
ആളു വിചാരിച്ചാൽ കുറച്ചു ഇൻഫോ കിട്ടുമോ...?

Im not sure ചോദിക്കാം അയാളോട് ആയാളല്ലേ തീരുമാനിക്കുക ഇൻഫർമേഷൻ ഹാൻഡ് ഓവർ ചെയ്യണോ വേണ്ടയോ എന്ന്..
Whos the target...? Peter.

അല്ല ലോറൻസ്...
ഒരു ആന്റിക്യു പീസ് ആണ്..
Ask him to dig down sm of the vintage files...

********!!

തന്റെ കാറിന്റെ ഡോർ തുറന്നിട്ട് കാലുകൾ വിൻഡോയിലൂടെ പുറത്തേയ്ക്കിട്ട് കൈയിൽ ബുക്കുമായാണ് പീറ്റർ പാർക്കിങ്ങിൽ ഇരിക്കുന്നത് ഇടക്ക് എന്തോ ഓർത്തെന്ന പോലെ ഫോൺ എടുത്ത് പീറ്റർ യൂ ട്യൂബിൽ ലെനയുടെ അപ്ഡേറ്റഡ് വീഡിയോസ് തീരഞ്ഞു...

പ്രതീക്ഷിച്ച പോലെ തന്നെ പുതിയ വിഡിയോയിൽ കാർലോസ് തന്നെ വിഷയം...
കാർലോസിന്റെ അടഞ്ഞ അധ്യായത്തിൽ നിന്നും പോലീസ് ഫയലിൽ നിന്നും ചുരണ്ടിയെടുത്ത ചിലത് മാത്രം..

എന്നാൽ വ്യൂസിലും കമന്റ്സിലും നേരിയ വർദ്ധന ഉണ്ട് താനും...
മുബൈ പരവശയാണ്...
ചേരികളിലെ യഥാർത്ഥ കഥകൾ അറിയാൻ അവർക്കും ആഗ്രഹം കാണുമായിരിക്കും..

വരുന്ന വീഡിയോസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്നും മെയിൻ കഥാപാത്രത്തിലേക്ക് വന്നിട്ടില്ലെന്നും ലെന പറയുമ്പോൾ കമെന്റുകളിൽ അയാളുടെ കഥകൾ കേൾക്കാൻ കാതോർത്തു കാത്തിരിക്കുന്ന ആളുകളുടെ ക്ഷമയില്ലായ്മയും വ്യക്തമാണ്... ഫോൺ ഡാഷിലേക്ക് വെച്ച് തിരികെ ബുക്കിലേക്ക് തിരിഞ്ഞ പീറ്റർ ശക്തിയായി തന്റെ കാറിന്റെ പിൻ വാതിൽ ഞൊടിയിട കൊണ്ട് തുറന്നടയുന്ന ശബ്ദം കെട്ട് പിടഞ്ഞെഴുന്നേറ്റു...

കേവലം 15-17വയസുള്ള ഒരു പയ്യൻ പക്ഷെ അവന്റെ മുഖത്തു ഭയം നിഴലിച്ചു കാണാം...
ജീവൻ കൈയിൽ പിടിച്ചു കൊണ്ട് ഓടി കയറിയതാണെന്നു സെക്കന്റുകൾ കൊണ്ട് പീറ്ററിന് മനസിലായി...

ഫ്രണ്ട് സീറ്റിൽ നിന്നും സൈഡ് മിററിലൂടെ പീറ്റർ പുറകോട്ട് നോക്കി....

അക്‌സെലിറേറ്റർ ഇരുമ്പുന്ന ശബ്ദം ബാലാജി തെരുവിനെ ആശ്വസ്ഥമാക്കി മുഴങ്ങി...

കസ്റ്റമം made സ്പോർട്സ് ബൈക്കിൽ ഹെൽമെറ്റ് ധാരികളായ 4പേർ...

അവർക്ക് എന്താണോ നഷ്ടപെട്ടത് അതാണ് തന്റെ ബാക് സീറ്റിൽ വന്നു കേറിയിരിക്കുന്നത്

പീറ്റർ വീണ്ടും ആ പയ്യനെ നോക്കി അവൻ തല കഴിയുന്നതും താഴ്ത്തി പിൻ സീറ്റിൽ അമർന്നിരിക്കുകയാണ്..

പീറ്റർ കാറിലെ ബാക്ക് മിറർ അവരെ കാണാൻ പാകത്തിന് അഡ്ജസ്റ് ചെയ്ത ശേഷം പിറകോട്ടു തിരിഞ്ഞ് അവനെ നോക്കി

അവരാണോ എന്ന അർത്ഥത്തിൽ മിററിലേക്ക് വിരൽ ചൂണ്ടി..

അവൻ മെല്ലെ തല കുലുക്കുക മാത്രം ചെയ്തു...

പീറ്റർ തന്റെ ഇടത് കൈ പുറകോട്ട് നീട്ടി അവന്റെ നെറുകയിൽ തൊട്ടു..
ഭയം കൊണ്ട് വിറച്ച അവന്റെ നെറുകയിലും വിയർപ്പു കണങ്ങൾ പൊടിഞ്ഞിരുന്നു...

പീറ്റർ മെല്ലെ സ്റ്റൈറിങ്ങിൽ പിടി മുറുക്കി..

താൻ ഇവിടെ നിന്നും ചലിക്കാൻ തുടങ്ങുമ്പോഴേ തന്റെ ഒപ്പം അവനുമുണ്ട് എന്നവർ തിരിച്ചറിയും...

പീറ്റർ മനസ്സിൽ കണക്ക് കൂട്ടി...

കി തിരിച്ചു പീറ്റർ കാർ സ്റ്റാർട്ട് ആക്കി..

മെല്ലെ മെയിൻ റോഡിലേക്ക് കയറിയ തന്റെ പിറകിൽ ശൂന്യതയിൽ നിന്നുമെന്ന പോലെ ആ ബൈക്കുകൾ പ്രത്യക്ഷമാകുന്നത് പീറ്റർ കണ്ടു...

ആക്സിലേറ്ററിൽ പീറ്ററിന്റെ കാലുകൾ അമർന്നു...
നവി മുംബൈ സ്ട്രീറ്റ്റുകൾ അക്ഷരാർത്ഥത്തിൽ..
സ്ട്രീറ്റ് റേസിനു സാക്ഷ്യം വഹിക്കുകയാണ്...

പീറ്ററിന്റെ വേഗതയിൽ തെരുവുകളിൽ പുകപടലം നിറഞ്ഞു....

പീറ്റർ കാർ ഓടിച്ചു കയറ്റിയത് നെഹ്‌റു പോർട്ടിന്റെ ആളൊഴിഞ്ഞ കോണിലേക്കായിരുന്നു ഇരു വശവും ഭീമാകരമായ കണ്ടയിനറുകൾ നിറഞ്ഞ പോർട്ടിന്റെ അടിത്തട്ടിൽ പീറ്ററിന്റെ കാർ നിശ്ചലമായി അയാളെ പിൻവിടാതെ പിന്തുടർന്ന ബൈക്കുകൾ കാറിനു പിന്നിൽ വന്നു നിന്നു...

തങ്ങളുടെ ലക്ഷ്യം കൈ എത്തും ദൂരം അകലെ...
കൂട്ടത്തിലെ ഒരുത്തൻ ഹെൽമെറ്റ്‌ ഊരി പിറകെ വന്നവരെ നോക്കിയ ശേഷം കാറിന് അടുത്തേക്ക് നടന്നു... അയാൾ വിൻഡോ സൈഡിൽ എത്തിയതും ആ പോർട്ടിനെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് ഒരു ബുള്ളറ്റ് കാറിന്റെ വിൻഡോ തകർത്ത് ഡോർനടുത്തേക്ക് വന്നവന്റെ തലച്ചോറിൽ പതിച്ചു...
ചോര ചിതറി കാറിന്റെ വിൻഡോയിലും പുറത്തും പരന്നു

പോർട്ടിലെ പ്രാവുകൾ ഭയം പൂണ്ടു പറന്നു അന്തരീക്ഷത്തെ വലം വെച്ചു.. ബാക്കി 3പേരും നോക്കി നിൽക്കെ
ചൂട് തട്ടിയ ചേമ്പില പോലെ അവൻ വീണു അവന്റെ കൂട്ടാളികൾ സ്ബ്‌ദരായി നിന്നു

ഇരുണ്ടു മൂടിയ അന്തരീക്ഷത്തിൽ പോർട്ട്‌ ഭയാനകമായി..
ചുറ്റും പറക്കുന്ന പ്രാവുകൾക്ക് കീഴെ പീറ്ററിന്റെ വാഹനത്തിന്റെ ഡോർ തുറക്കപ്പെട്ടു..
ആദ്യം പുറത്തേക്ക് വന്നത് പീറ്ററിന്റെ വലതു കൈ ആയിരുന്നു അവന്റെ ചുണ്ട് വിരലിലേക്ക് നോട്ടം പായിച്ച ബൈക്കർ സംഘം ഞെട്ടി.. കൂടെയുള്ളവന്റെ തല പിളർന്ന colt python പിസ്റ്റോൾ പീറ്ററിന്റെ ചുണ്ട് വിരലിൽ അടുത്ത ഇരയുടെ ചോരക്കായി വെമ്പൽ കൊള്ളുന്നു........

(തുടരും )