...

0 views

കണ്ഠീരവൻ അഞ്ച്
കണ്ഠീരവന്‍-5
അന്നുവൈകുന്നേരം--കൊട്ടാരമുറ്റത്ത് മല്ലയുദ്ധക്കളം ഒരുങ്ങി. ആസ്ഥാന വിദ്വാന്മാരായഗുസ്തിക്കാരും മറ്റും അഴകന് ഗുസ്തിയുടെ ചില മര്‍മ്മങ്ങള്‍ പറഞ്ഞു കൊടുക്കുന്നു.

അഴകന്‍ ഇടയ്ക്കിടെ ചുറ്റും പരിഭ്രമത്തോടെ നോക്കുന്നു. തന്റെ യജമാനന്‍ കല്ലറയ്ക്കല്‍ പിള്ളയെങ്ങാനും വന്നിട്ടുണ്ടോ--പറയാതെയാണ് താന്‍ രാവിലേ മുങ്ങിയത്--ഇല്ല--അഴകന് ആശ്വാസമായി. ഇടയ്ക്കിടെ കൊട്ടാരത്തിലേക്കും നോക്കുന്നുണ്ട്. പൊന്നുതമ്പുരാന്‍ എത്തിയിട്ടുണ്ടോ.

ആഘോഷത്തോടെ കണ്ഠീരവനും, അനുയായികളും എത്തി. വ്യായാമത്താല്‍ സുദൃഢമായ പേശികളും ഉരുണ്ടു കൊഴുത്ത കൈകാലുകളും ചുവന്ന കൊമ്പന്‍ മീശയും, ഉരുട്ടിപ്പിടിച്ച രൂക്ഷമായ കണ്ണുകളും-എല്ലാം കണ്ട് ആള്‍ക്കാര്‍ ക്ഷാമമൂര്‍ത്തിയേപ്പോലെ നില്‍ക്കുന്ന അഴകനേ നോക്കി പരിതപിച്ചു.

ഒരാള്‍ അരക്കെട്ടു മുറുക്കി ലങ്കോട്ടിയിട്ട്--അപരന്‍ മുണ്ടു താറുടുത്ത്-രണ്ടുപേരും തമ്മില്‍ ഒരു സാമ്യവുമില്ല.

ഒരു കുതിപ്പിന് കണ്ഠീരവന്‍ കളത്തിലെത്തി--മപ്പടിച്ച് അഴകനേ വെല്ലുവിളിച്ചു. അഴകന് ഒന്നും മനസ്സിലായില്ല. അവന്‍ ചുറ്റും നോക്കി കണ്ണു മിഴിച്ചു. കണ്ഠീരവന്‍ പലതരം അഭ്യാസങ്ങള്‍ കാണിച്ച് കാണികളേ അത്ഭുതപ്പെടുത്തി. അഴകന്‍ ഇതൊക്കെ എന്താണെന്ന ഭാവത്തില്‍ കൈകൊണ്ടു ആംഗ്യം കാണിച്ചു--

കണ്ഠീരവന്‍...