...

12 views

ഒരു ക്വാറൻ്റൈൻ ലവ് സ്റ്റോറി Part5
ഷഹാനയുടെ എല്ലാ ടെസ്റ്റും നെഗറ്റീവായി അവൾക്ക് ഇപ്പോ കൊറോണ ഇല്ല. ഇതു കേട്ടപ്പോൾ ആദ്യം സന്തോഷം കൊണ്ടു തുള്ളിച്ചാടാനാ തോന്നിയേ പക്ഷേ അവളെ ഇനി ഒരിക്കലും കാണാൻ പറ്റില്ലല്ലോ എന്ന ദു:ഖവും എന്നെ മരവിപ്പിച്ചു. അവളുടെ ഉപ്പ അവളെ കൊണ്ടുപോകാൻ വന്നു. ഒരു വട്ടം പോലും ഓൾടേ മുഖം ഒന്നു കാണാൻ പറ്റിയില്ല അവൾ പോയി. വിരഹത്തിൻ്റെ വിങ്ങൽ കണ്ണുനീരായി എൻ്റെ കണ്ണുകളിലൂടെ ഒഴുകി. എങ്കിലും അവൾക്ക് ഒരു പുതിയ ജീവിതംകിട്ടിയല്ലോ എന്ന സന്തോഷത്തിൽ ഞാൻ സ്വയം സമാധാനിച്ചു. കുറച്ചു നേരം കഴിഞ്ഞ് നഴ്സ് ചേച്ചി എനിക്ക് ഒരു കത്തുന്നു. ഷഹാന തനിക്കു തരാൻ ഏൽപ്പിച്ചതാണ്.ആ നിമിഷം എൻ്റെ മനസ്സിലെ സന്തോഷത്തിന് അതിരുകളുണ്ടായിരുന്നില്ല .കത്തു തുറന്നു വായിച്ചപ്പോൾ അതിൽ എഴുതിയത് ഇങ്ങനെ, 'ഇക്കാ, ങ്ങൾ ഒരു നല്ല മനുഷ്യനാണ്. എനിക്ക് ഇക്കയെ ഇഷ് ടോംആണ്. പക്ഷെങ്കിൽ നമ്മൾ തമ്മിൽ സെറ്റാകൂല്യ കാരണം ഇക്ക ഒരു ഹിന്ദു. ഞാൻ ഒരു മുസ്ലീം .ഉപ്പക്കും ഇക്കമാർക്കും അത് ദഹിക്കൂല്യ
ഇത് വീട്ടിൽബേജാറാക്കും അതുകൊണ്ട് എന്നോട് ക്ഷമിക്കണംഇങ്ങനെ ഒരു തീരുമാനം എനിക്ക് എടുക്കേണ്ടി വന്നു.കത്ത് വായിച്ച ശേഷം ഒരു പാട് സങ്കടം തോന്നി.ജാതിയുടേയും മതത്തിൻ്റെയും പേരിലുള്ള അതിർവരമ്പുകളെ ഞാനന്ന് വെറുത്തു .എൻ്റെ പ്രണയത്തിന് തടസ്സമായത് നിസ്സാരമായ ഈ ജാതിയാണ്. എന്തുകൊണ്ടാണ് ഈ സമൂഹം ഇങ്ങനെയായിപ്പോയത്? മനുഷ്യന് ഒരു ജാതിയല്ലേ ഉള്ളൂ? ഹിന്ദുവായാലും ക്രിസ്ത്യാനിയായാലും മുസ്ലീമായാലും കത്തി കൊണ്ടു കുത്തിയാൽ ഒഴുകുന്ന ചോരയുടെ നിറം ചുവപ്പല്ലേ?എന്നിട്ടും എന്തിനാണീ തരം തിരിവ് ഒന്നും മനസ്സിലാകുന്നില്ല ഞാൻ ആകെ തകർന്നു പോയി.
heartbreak#boundaries for love# pain&gain#painoflife#unconditional love#pure love

© Akhila Jayadevan