...

0 views

കൃഷ്ണാര്‍ജ്ജുനവിജയം--മൂന്ന്
കൃഷ്ണാര്‍ജ്ജുനവിജയം--മൂന്ന്
അങ്ങനെ പരമശിവനും
കൈവെടിഞ്ഞ ഗയന്‍ ദു:ഖിച്ച്
വീട്ടില്‍ പോയിരുന്നു. നമ്മുടെ
ദേവലോകം ന്യൂസ്സ് റിപ്പോര്‍ട്ടര്‍
വിവരം അറിഞ്ഞ് ഗയനേ തിരക്കി നടക്കുകയാണ്. അവസാനം
വീട്ടില്‍ ചെന്നു കണ്ടുപിടിച്ചു. ഗയന്‍ നാരദരേ നമസ്കരിച്ച് വിവരം പറഞ്ഞു. ഇന്ദ്രനും, ബ്രഹ്മാവും,
പരമശിവനും ഉപേക്ഷിച്ച കാര്യം കേട്ടപ്പോള്‍ നാരദര്‍ പറഞ്ഞു.

നാരദര്‍:- ഇത്രേയുള്ളോ-അവരു പോകാന്‍ പറ. ഞാനൊരു വിദ്യ പറഞ്ഞു തരാം. തനിക്കു
രക്ഷപെടാന്‍ ഒരേ ഒരു വഴി.

ഗയന്‍:- പറയൂ ഭഗവാനേ എന്താണ്.

നാരദര്‍:നീ നേരേ ദ്വൈത
വനത്തിലേക്കു ചെല്ല്. അവിടെ
പാണ്ഡവന്മാര്‍ വനവാസം
അനുഷ്ടിക്കുന്നുണ്ട്. നേരേ
ധര്‍മ്മപുത്രരേ കാണണം.
അദ്ദേഹത്തിന്റെ കാലേല്‍ കേറി കെട്ടി അങ്ങു പിടിക്കണം--എന്നേ രക്ഷിക്കണേ എന്നു
നിലവിളിച്ചു കൊണ്ട്. കാര്യം
ചോദിച്ചാല്‍ പറയരുത്.
രക്ഷിക്കാമെന്നു സത്യം
ചെയ്യിച്ചതിനു ശേഷമേ കാര്യം
പറയാവൂ. പിന്നെ നിന്റെ കാര്യം
അവരു നോക്കിക്കൊള്ളും. ഒരു കാര്യം പ്രത്യേകം ഓര്‍ത്തോണം--സത്യം ചെയ്തു കഴിയാതെ കാര്യം പറയരുത്. ഗുഡ് ലക്ക്. നാരദര്‍
നേരെ ദ്വാ‍രകയിലേക്ക്
വച്ചുപിടിച്ചു.

എന്നിട്ട് ഗയന്‍ ധര്‍മ്മപുത്രരേ
കണ്ടോ-ആതിര ചോദിച്ചു.

പിന്നേ-ചെന്നൊറ്റ പിടുത്തം-കാലില്‍. അവസാനം ധര്‍മ്മപുത്രര്‍ സത്യം ചെയ്തു. ഗയന്‍ കാര്യം
പറഞ്ഞു. ഉടന്‍ ഭീമന്‍ പറഞ്ഞു--ഈ കള്ളനേ ഇപ്പോള്‍ തന്നെ
പിടിച്ച് കൃഷ്ണനേഏല്പിക്കാം.
അദ്ദേഹം ഇവനേ നോക്കി
നടക്കുവാരിക്കും. വാടാഇവിടെ.
ധര്‍മ്മ പുത്രരും, അര്‍ജ്ജുനനും
ചെന്ന് തടസ്സം പിടിച്ചു.
അഭയാര്‍ത്ഥികളേ
ഉപേക്ഷിക്കുന്നത്
രാജധര്‍മ്മമല്ലെന്നും മറ്റും പറഞ്ഞ്--ഒരു ദീര്‍ഘ നിശ്വാസത്തോടു കൂടി--എന്തു ചെയ്യാം--കാലക്കേട്-വരുന്നതനുഭവിക്കാം--അവര്‍ മുറിയില്‍ കയറി
കതകടച്ചിരുന്നു.

നാരദരോ--ദ്വാരകയില്‍ എത്തി. കൃഷ്ണന്‍
അദ്ദേഹത്തെആദരിച്ചിരുത്തി.
ഗയന്റെ കാര്യമെല്ലാം പറഞ്ഞ്-അവന്‍ ഇപ്പോള്‍ എവിടെയുണ്ടെന്നറിയാമോ എന്നു ചോദിച്ചു.
കൊള്ളാം-അറിയാമോ എന്ന്-
“പാണ്ഡവരോടും ദ്വൈത
വനത്തില്‍
താണ്ഡവമാടിവസിക്കുന്നവനും” അവനേ രക്ഷിച്ചു കൊള്ളാമെന്ന് പാണ്ഡവന്മാര്‍ ഉറപ്പുകൊടുത്തു. കൃഷ്ണന്‍ ഒന്നു ഞെട്ടി. എന്ത്
പാണ്ഡവരോ--എനിക്കെതിരായിട്ടോ? അദ്ദേഹം ചോദിച്ചു. അല്ലെങ്കിലും ആ
അര്‍ജ്ജുനന് കുറച്ചഹംങ്കാരം കൂടുതലാ--പാശുപതം...