...

16 views

തന്ദ്ര ശാലിയായ കുറുക്കൻ
ഒരിടത്തൊരിടത്തു ഒരു തന്ദ്ര ശാലിയായ ഒരു കുറുക്കൻ ഉണ്ടായിരുന്നു.പാവപ്പെട്ട മൃഗങ്ങളെ പറ്റിക്കുകയാണ് ഈ കുറുക്കന്റെ ജോലി. ഒരു ദിവസം കുറുക്കൻ കാട്ടിലൂടെ നടന്നു കൊണ്ടിരിക്കുമ്പോൾ, രണ്ട് കുരങ്ങന്മാർ വഴക്ക് കൂടുന്നത് കണ്ടു, കുറുക്കൻ കാര്യം എന്താണന്നു ചോദിച്ചു. അപ്പോൾ കുരങ്ങന്മാർ പറഞ്ഞു, തങ്ങൾ കാട്ടിലുടെ നടന്നു പോയപ്പോൾ ഒരു ആപ്പിൾ വീണു കിടക്കുന്നത് കണ്ടു, ഉടനെ അവർ അത് വേണം എന്ന് പറഞ്ഞു വഴക്കിടാൻ തുടങ്ങി. കുറുക്കൻ പറഞ്ഞു ഞാൻ നിങ്ങളുടെ പ്രശ്നം പരിഹരിക്കാം എന്ന് പറഞ്ഞു. എന്നിട്ട് പറഞ്ഞു ഞാൻ ഒരു ഓട്ട മത്സരം ഒരുക്കാം. ആ കാണുന്ന മരത്തിൽ ആദ്യം തൊട്ടു വരുന്നവർക്ക് ഈ ആപ്പിൾ സമ്മാനം. രണ്ട് പേരും സമ്മതിച്ചു. മത്സരം തുടങ്ങി. കുരങ്ങന്മാർ ഓടാൻ തുടങ്ങിയതും കുറുക്കൻ ആപ്പിൾ എടുത്തോണ്ടൊരോട്ടം.കുരങ്ങന്മാർ വന്നപ്പോൾ ആപ്പിൾ കാണുന്നില്ല. അപ്പോഴാണ് തങ്ങൾക്ക് പറ്റിയ അമളി അവർക്ക് മനസ്സിലായത്. അവർ വിഷമിച്ചുകൊണ്ട് വീട്ടിലേക്ക് പോയി.

Related Stories