...

1 views

പാഞ്ചാലി
അപ്പൂപ്പാ ഈ മരിച്ച ആള്‍ക്കാര്‍ ജീവിച്ചു വരുമോ-ഉണ്ണിക്കാണു സംശയം.

വരും മോനേ. അങ്ങിനെ വന്ന ഒരു ചരിത്രമെനിക്കറിയാം.

ഓ യേശു ക്രിസ്തുവിന്റെ കാര്യമായിരിക്കും-രാംകുട്ടനു പുഛം.

അല്ലെടാ നമ്മുടെ ലക്ഷം വീട്ടിലേ ഗോപാലന്‍ മരിച്ചു. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറിലേ കാര്യമാണേ. പുള്ളിയുടെ ഒരു മോന്‍ ദൂരെനിന്നു വരേണ്ടതു കൊണ്ട് അടുത്തദിവസമാണ് അടക്കം. പിറ്റേദിവസം മോന്‍ വന്നു. അടക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ശവം കുളിപ്പിക്കാന്‍ എടുക്കാന്‍ ചെന്നപ്പോള്‍ ദേ അയാള്‍ എഴുന്നേറ്റിരിക്കുന്നു.

അപ്പോള്‍ അടുത്തവീട്ടിലൊരു ഘോഷം. അവിടുത്തെ ആള്‍ പെട്ടെന്നു മരിച്ചു. അയാളുടെ പേരും ഗോപാലനെന്നാണ്. ഇതൊന്നറിയണമല്ലോ-അപ്പൂപ്പനു പെട്ടെന്നോരു ഗവേഷണ മോഹം. ദൂരദര്‍ശിനിയും, സൂക്ഷ്മദര്‍ശ്ശിനിയും, സള്‍ഫ്യുറിക്കാസിഡും, ടെസ്റ്റ് ട്യൂബും ഒക്കെ എടുത്ത് മരണവീട്ടില്‍ എത്തി.

അപ്പൂപ്പനെവിടുന്നാ ഈ സാധനമൊക്കെ-കിട്ടു വിടുന്നില്ല.

കഥയില്‍ ചോദ്യമില്ല. ഇതൊക്കെ ഇല്ലാതെ എങ്ങനാ ഗവേഷണം നടത്തുന്നത്-ഈ പിള്ളര്‍ക്ക് ഒരു വിവരവുമില്ല. അങ്ങനെ മരിച്ചവീട്ടില്‍ എത്തി. ആദ്യം മരിച്ച ഗോപാലന്‍ കഥ പറയുകയാണ്. “ കേട്ടോ, എന്നേ കുറെപ്പേര്‍ വലിച്ചിഴച്ച് ഒരുത്തന്റെ മുമ്പില്‍ കൊണ്ടിട്ടു. ഒരു തടിച്ച പുസ്തകവുംകൊണ്ട് ഇരിക്കുന്ന അയാളാണ് ചിത്രഗുപ്തന്‍ ‍-നമ്മടെ എല്ലാ ചരിത്രങ്ങളും അ പുസ്തകത്തില്‍ ഉണ്ടു പോലും.

തനിക്ക് വയസ്സ് അറുപത്-അല്ലേ-അദ്ദേഹം ചോദിച്ചു.

ഇല്ല എനിക്കു നല്പത്തഞ്ചേ ആയുള്ളൂ. ഞാന്‍ പറഞ്ഞു....