...

8 views

ഭാഗീരഥി (അധ്യായം-5)
ബിസിനസിന്റെ ടെൻഷനും പരാജയങ്ങളും സന്തോഷങ്ങളും ഉണ്ണി ശ്രീകലയുമായി പങ്കുവെച്ചു.ഇടയ്ക്ക് ദാമോദറിന്റെ വരവിൽ ഉണ്ണിയെ പരിചയപ്പെടുത്തി.ദാമോദറിന് ഉണ്ണിയെ പെട്ടെന്ന് തന്നെ ഇഷ്ടപ്പെട്ടു.ദാമോദർ ഉണ്ണിയെ നേരിട്ട് കണ്ടു സംസാരിച്ചു.''ശ്രീകല എന്ന പെൺകുട്ടി അനാഥാലയല്ല.അവളുടെ അച്ഛൻ ജീവിച്ചിരിപ്പുണ്ട്.അത് അവൾക്കറിയില്ല.നീ അവളെ ഒരു സങ്കടവും കൂടാതെ സംരക്ഷിക്കണം.അവളെ തേടി ആപത്തുകളെത്തും.നീ രക്ഷകനാകണം.അവളുടെ ഭൂതകാലം നിന്നെയും വേട്ടയാടും.പക്ഷെ, നീ അവളെ ആത്മാർത്ഥമായി സ്നേഹിക്കണം.എനിക്ക് നിന്നിൽ വിശ്വാസം ഉണ്ട്.''
ഉണ്ണി ദാമോദറിന് ഉറപ്പു നൽകി.ഉണ്ണി അവളെ സ്നേഹിച്ചു.ശ്രീകലയുടെ ഭൂതകാലത്തെക്കുറിച്ചൊന്നും ഉണ്ണി ആലോചിച്ചില്ല.
ദാമോദർ ദേവി സ്ട്രീറ്റിൽ താമസിച്ചു.രവിചന്ദ്ര ബാബ ഭാഗീരഥിയുടെ മകളെ അന്വേഷിച്ചെത്തി.ദാമോദറിനെ ഒരുപാട് ചോദ്യം ചെയ്തു. അയാൾ ദാമോദറിനെ പിന്തുടർന്നു. അയാളുടെ സംഘത്തിലെ ചിലർ ദാമോദറിനെ പിന്തുടർന്ന് ശ്രീകലയുടെ താമസസ്ഥലത്ത് എത്തി.എന്നാൽ ശ്രീകല ആർട്ട് ഗാലറിയിലേക്ക് പോയി കഴിഞ്ഞിരുന്നു.ദാമോദർ പിന്തുടരുന്ന ആളുകളെ കണ്ടു.വേഗം തന്നെ ആർട്ട് ഗാലറിയിലെത്തി.ശ്രീകലയെയും കൂട്ടി ഉണ്ണിയുടെ അടുത്തേക്ക് പോയി.ഉണ്ണിയുടെ കൈകളിൽ ഏൽപ്പിച്ചു.''രവിചന്ദ്ര ബാബയുടെ ആളുകൾ എന്നെ പിന്തുടരുന്നുണ്ട്.അവർ ശ്രീകലയെ കാണാൻ പാടില്ല.നിങ്ങൾ വേഗം തന്നെ ഉണ്ണിയുടെ നാട്ടിലേക്ക് പോകണം.''
ഒരു പിതാവിന്റെ അനുഗ്രഹത്താൽ ആ നിമിഷം ഉണ്ണി അവളെ സ്വീകരിച്ചു.അവർ വേഗം തന്നെ അവിടെ നിന്നും പോയി. ദാമോദർ ദേവി സ്ട്രീറ്റിലേക്ക് മടങ്ങി. പിന്നീട് ദാമോദർ ശ്രീകലയെ കാണാൻ പോയിട്ടില്ല.ശ്രീകല ദാമോദറിന്റെ മേൽവിലാസത്തിൽ കത്തുകൾ അയച്ചു. ഇടയ്ക്ക് മറുപടികൾ വന്നു.
ശ്രീകല ആർട്ട് ഗാലറി വീടിനടുത്തേക്ക് മാറ്റി.ആ നാട്ടിൻപുറത്തെ കുട്ടികൾ അവിടെ ചേർന്ന് പഠിക്കാനും ശിൽപങ്ങൾ നിർമ്മിക്കാനും തുടങ്ങി.അപ്പോഴൊക്കെ ശ്രീകല ഉത്സാഹവതിയായി കണ്ടെങ്കിലും ദാമോദർ കത്തുകൾ അയക്കാത്തതിൽ വിഷമം ഉണ്ടായിരുന്നു.ഉണ്ണിക്ക് അത് മനസ്സിലായി.അവൻ ദേവി സ്ട്രീറ്റിലേക്ക് പോകാൻ തീരുമാനിച്ചു...