...

9 views

സൻസ്കർ വാലി
അവനാണ് എന്നോട് പറഞ്ഞത് നമുക്ക് ഒരു യാത്ര പോയാലോ എന്ന്. നിന്റെ പ്രിയപ്പെട്ട സ്ഥലത്തേയ്ക്ക് നീ ആഗ്രഹിച്ചതുപോലെ ബൈക്കിൽ .
ഞാൻ ഓർത്തു ഞങ്ങൾ ആദ്യമായി പരിചയപ്പെട്ടത്.
കോളേജ് പOനം കഴിഞ്ഞ് കോച്ചിംഗിന് ജോയിൻ ചെയ്ത് 2 മാസം കഴിഞ്ഞാണ് ഞാൻ അവനെ കാണുന്നത്. കണ്ടപ്പോൾ തന്നെ എന്തോ ഒരു പ്രത്യേകത അവന് തോന്നി. ഞാൻ എന്നും അവനെ ശ്രദ്ധിക്കുമായിരുന്നു.എന്നാൽ എന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്നറിയില്ലായിരുന്നു.
ഒരു ദിവസം ഞാൻ ഒരു യാത്രാവിവരണം വായിച്ചു കൊണ്ടിരിക്കുകയായിരുന്നു. " സൻസ്കർ വാലി"... ഏറെ കൗതുകം തോന്നി. അപ്പോൾ അവനടുത്തുവന്നു.എന്നിട്ട് ചോദിച്ചു "നിന്റെ കൈ എങ്ങനെയാണ് മുറിഞ്ഞത് ?വേറെ മുറിവുകൾ ഉണ്ടോ?"
അവന്റെ വെപ്രാളം കണ്ട് ഞാൻ അന്തിച്ചു പോയി. ഞാൻ പോലും ആ മുറിവ് കണ്ടിട്ടില്ല. ആദ്യമായാണ് എന്നെ ഒരാൾ ഇത്രയും ശ്രദ്ധിക്കുന്നത്. ഇതിലും നല്ല ഒരു നിമിഷം ഒരു പെണ്ണിന് വേറെ എന്താണ്. പുഞ്ചിരിച്ചു കൊണ്ട് ഇല്ല എന്ന് പറഞ്ഞു.
അപ്പോൾ അവൻ പറഞ്ഞു " ഇതിൽ വരുന്ന മുറിവുകൾ നോവിക്കുന്നത് എന്നെയാണ് "
പ്രേമം പൈങ്കിളിയാണോ?
എനിക്ക് ചിരി വന്നു. ഞാൻ അടുത്ത് ചെന്നിരുന്നു അവന്റെ തോളിലേയ്ക്ക് ചാഞ്ഞ് പറഞ്ഞു " ജോലി കിട്ടിയട്ട് നമുക്ക് സൻസ്കർ വാലി കാണാൻ ബൈക്കിൽ കൊണ്ടുപോകാൻ തയ്യാറാണോ ?"
ഞങ്ങൾ മുഖാമുഖം നോക്കി ചിരിച്ചു.
പിന്നീടുള്ള ദിനങ്ങൾ വളരെ നല്ലതായിരുന്നു. സന്തോഷം മാത്രം.
അങ്ങനെ ഇരിക്കെ ഒരു ദിവസം അവനോട് സംസാരിച്ചിരിക്കെ ഞാൻ ബോധം കെട്ട് അവന്റെ നെഞ്ചിൽ വീണു.ബോധം വന്നപ്പോൾ എല്ലാവരും ഉണ്ട്.ഞാൻ ഒന്നും ചോദിച്ചില്ല. അവരുടെ കണ്ണുകളിൽ നിന്നും എല്ലാം വായിക്കാമായിരുന്നു. അവന്റെ പേരു ഞാൻ വിളിച്ചു. അവൻ നിറഞ്ഞ കണ്ണുകളോടെ ഓടി വന്നു.ഞാൻ പുഞ്ചിരിച്ചു. എന്റെ കണ്ണുകൾ എന്നന്നേയ്ക്കുമായ് അടഞ്ഞു. എന്നാൽ ഇപ്പോളും ഞാൻ അവന്റെ ഒപ്പമുണ്ട്. അവന് എന്നെ കാണാം. ഞാൻ അവന്റെ ആത്മീയ പത്നി അല്ലേ.അത് ജിവിച്ചാലും മരിച്ചാലും മാറ്റമില്ലാത്തതാണ്.
യാത്ര പോകാമെന്നും അവനാണ് പറഞ്ഞത്. ഞങ്ങൾ പോകുകയാണ്... ഞങ്ങളുടെ സ്വപ്ന ഭൂമിയിലേക്ക്....
സൻസ്കർ വാലിയിലേയ്ക്ക്.....
© sp