പ്രതാപസിംഹൻ രണ്ട്
പ്രതാപസിംഹന്‍ -രണ്ട്
ശക്തസിംഹന്‍ നാടുകടത്തപ്പെട്ട് പലയിടത്തും ചുറ്റിനടന്നു. പ്രതപനോടുള്ള പകയാണ് ഉള്ളില്‍. പകവീട്ടാന്‍ ആരും സഹായം കൊടുക്കുന്നുമില്ല. കാടുകളിലും നാടുകളിലും ചുറ്റിത്തിരിഞ്ഞ് അവസാനം അക്ബറിന്റെ രാജധാനിയില്‍ ചെന്നുപെട്ടു.
മെഹറുന്നീസാ, ദൌളത്തുന്നീസാ എന്ന രണ്ടു യുവതികളുടെ നോട്ടപ്പുള്ളിയായതോടെ പുള്ളിയുടെ കാലം തെളിഞ്ഞു. പ്രതാപനോടുള്ള പകതീര്‍ക്കാന്‍ മുഗളന്മാരുടെ കൂടെ കൂടി. അതി പരാക്രമിയായിരുന്നതുകൊണ്ട് അവരുടെ സേനയില്‍ ചേരാന്‍ പ്രയാസമുണ്ടായിരുന്നില്ല. അക്ബറിന്റെ സഹോദരീ പുത്രിമാരാണ് മേല്പറഞ്ഞ മെഹറുന്നീസയും, ദൌളത്തുന്നീസയും. ദൌളത്തിന് ശക്തനോട് കഠിനമായ പ്രേമം. അതിന് വേണ്ടവിധം വളമിടാന്‍ മേഹറും. എന്തിനു പറയുന്നു ശക്തന്‍ ദൌളത്തിനെ കെട്ടിയെന്നു പറഞ്ഞാല്‍ മതി.
അങ്ങിനെ ഇരിക്കുമ്പോഴാണ് യുദ്ധം. പ്രതാപനോടുള്ള പകതീര്‍ക്കാന്‍ ഇതുതന്നെ അവസരം എന്നു വിചാരിച്ച് യുദ്ധത്തിനു പോയതാണ്. പക്ഷേ സ്വന്തം ചേട്ടന്റെ വീരപരാക്രമം കണ്ട് മുഗ്ദ്ധനായിപ്പോയി.
പകതീര്‍ക്കാനായി സഹായം അഭ്യര്‍ത്ഥിച്ചു സമീപിച്ചവരെല്ലാം പ്രതാപനേക്കുറിച്ചു പറഞ്ഞ അപദാനങ്ങള്‍ താന്‍ ഇതാ നേരില്‍ കാണുന്നു. തന്റെ സ്വന്തം ചേട്ടന്‍ -ഒറ്റയ്ക്ക്-ഒരു വ്യൂഹത്തില്പെട്ടിട്ടും ആ വ്യൂഹം തകര്‍ക്കുന്നു. ശക്തന് കുളിരുകോരി. അതാ ചേതക് മുറിവേറ്റ പ്രതാപനേയും കൊണ്ടു പായുന്നു. പിന്നാലെ രണ്ടു മുഗളന്മാരും. ചേട്ടനേ രക്ഷിക്കണം-മാപ്പു പറയണം. ശക്തന്‍ അവരുടെ പുറകേ പാഞ്ഞു.
ശക്തന്‍...