...

28 views

ഒരു ക്വാറന്റൈൻ ലവ് സ്റ്റോറി Part2


അവളുടെ പേര് ഷഹാന എന്നാണ്. ഷഹാന അബ്ദുൾ ഗാഫർ.അവളും ഉപ്പയും ഉമ്മയും രണ്ടിക്കമാരും അമേരിക്കയിലായിരുന്നു. ഉപ്പക്ക് അവിടെ ബിസിനസ്സ് ആയിരുന്നു ഇതൊക്കെ നേഴ്സ് ചേച്ചി പറഞ്ഞതാണ് .അവർ
കേരളത്തിൽ സെറ്റിൽ ആകാൻ വന്നതാണ് പക്ഷേ ഇനി കൊറോണ കാരണം14
ദിവസത്തെ ക്വാറന്റൈനിൽ ഇരിക്കണം .ഇവിടെ ട്രിവാൻഡ്രത്ത് മെഡിക്കൽ കോളേജിനടുത്താ വീട്. എനിക്ക് അവളോട് സംസാരിക്കണം എന്നു തോന്നി പക്ഷേ എങ്ങനെ? അപ്പോഴാണ് മേശപ്പുറത്ത് ബുക്കും പേനയും കണ്ടത്. അതെടുത്ത് എഴുതിയാലോ എന്നാലോചിച്ചു.
രണ്ടു ഭിത്തികൾക്കു നടുവിൽ കർട്ടൺ കൊണ്ടു മറച്ചിരിക്കുകയാണ്. അവൻ എഴുതി ."ഹലോ ഷഹാന, ഉപ്പയേയും ഉമ്മയേയും കാണാതെ വിഷമമുണ്ടോ സാരല്യ14 ദിവസത്തെ കാര്യല്ലേ ഉള്ളൂ" .അപ്പോൾ ഷഹാന തിരിച്ച് എഴുതി.
"ഇക്കാ, ങ്ങക്ക് ന്റെ പേര് എങ്ങനാ അറിയാ, ആ ശരിയാ അവരെ കാണാതെ വിഷമണ്ട്.
അവർ അപ്പുറത്തെ മുറിയിലാ
ഇക്ക എങ്ങനാ ഒറ്റയ്ക്കാണോ"
"ആ ഞാൻ ഒറ്റയ്ക്കാ ഞാൻ വിദേശത്ത് പഠിക്കാൻ പോയിരിക്കുകയായിരുന്നു. നഴ്സ് ചേച്ചിയാണ് എന്നോട്
തൻ്റെ കാര്യങ്ങളൊക്കെ പറഞ്ഞത്". ഞാൻ ഓളോട് ചോദിച്ചു "എന്തിനാ എപ്പോഴും ഈ കറുത്ത പർദ്ദ ഇടുന്നേ?"
"ൻ്റവിടെ എല്ലാരും ഇതാ ഇടുന്നേ പിന്നെ ഉപ്പാക്ക് ഇതാ ഇഷ്ടം."
അങ്ങനെ കത്തുകളിലൂടെ ഞങ്ങൾ പരസ്പരം കൂടുതൽ അറിഞ്ഞു നല്ല സുഹൃത്തുക്കളായി മാറി. ക്വാറന്റൈൻ8-ആം ദിവസം.രാവിലെ ഭക്ഷണം കഴിഞ്ഞു നഴ്സ് ചേച്ചി എന്നോട് ഒരു കാര്യം പറഞ്ഞു .അതു കേട്ടപ്പോൾ ഒരു നിമിഷത്തേക്ക് സ്തംഭിച്ചു പോയി. ഹൃദയം വേദന കൊണ്ട് ഭാരമേറിയിരിക്കുന്നു. പ്രതീക്ഷകൾ വറ്റിപ്പോയി .ഒരിക്കലും ഞാനിത് വിചാരിച്ചിട്ടുണ്ടായിരുന്നില്ല


To be continued
Love in pain #Life realities#
© Akhila Jayadevan