...

5 views

ഓർമയിൽ ഒരു ശിശിരം...🤎 (1)




**യാത്രക്കാരുടെ ശ്രദ്ധക്ക്.... ട്രെയിൻ നമ്പർ 1****3 ഹൈദരാബാദ്  to തിരുവനന്തപുരം ******** ട്രെയിൻ പ്ലാറ്റഫോം നമ്പർ 1 ൽ എത്തിച്ചേർന്നിരിക്കുകുന്നു.....**


ഉറക്കെ ഉള്ള പല ഭാഷകളിൽ ഉള്ള വാക്കുകളോടൊപ്പം അതിനെയും മറികടന്നു കൊണ്ട് വലിയ ശബ്ദത്തോടെ ട്രെയിൻ നിന്നു...


യാത്രക്കാർ എല്ലാം ഓരോ ബോഗികളിൽ ആയി കയറാൻ ആയി അക്ഷമയോടെ കാത്തു നിൽക്കുന്നതിനോടൊപ്പം ഉള്ളിൽ ഉള്ളവർ ഇറങ്ങാനായി കഷ്ടപ്പെടുന്നുണ്ടായിരുന്നു...


ഒരു പെൺകുട്ടി കയ്യിലെ വലിയ ബാഗ് പ്ലാറ്റഫോംമിലേക്ക് ഇട്ടു പാറി പറന്ന മുടി ഒരു കൈ കൊണ്ടും പ്ലീറ്റ് ചെയ്യാതെ അലസമായി ധരിച്ച സാരി മരുകൈ കൊണ്ട് ശരിയാക്കി കൊണ്ട് പുറത്തേക്ക് ഇറങ്ങി....


തോളിൽ ഉള്ള ബാഗ് ഒന്ന് ഒതുക്കി മറു കയ്യിൽ താഴെ ഇട്ട ബാഗ് എടുത്തു കൊണ്ട് അവൾ മെല്ലെ പുറത്തേക്ക് നടന്നു.... കൂടെ കണ്ണുകൾ ആരെയോ തേടി കൊണ്ടിരുന്നു...


ഒരു തരി കരി പോലും ഇല്ലാത്ത കണ്ണുകളും.... ചായം തേക്കാത്ത ചുണ്ടുകളും കണ്ണിനു കീഴിൽ ചെറു രീതിയിൽ തെളിഞ്ഞു നിൽക്കുന്ന കറുപ്പും... എല്ലാം അവളിൽ ഒരു അഴക് പടർത്തിയിരുന്നു....


"രാമച്ചൻ വന്നിട്ടില്ല.... ഞാൻ ടാക്സി വിളിച്ചു വരണോ.."

സൗമ്യമായ വാക്കുകൾക്ക് ഒപ്പം തന്നെ അവൾ അവിടെ ഉള്ള ഒരു കസേരയിൽ കയറി ഇരുന്നു... എന്തിനോ ഒന്ന് മൂളി കൊണ്ട് ഫോൺ കാതിൽ നിന്ന് എടുത്തു മാറ്റുമ്പോൾ അവൾ അവിടം മുഴുവൻ ഒന്ന് കണ്ണോടിച്ചു...


പിന്നെ എന്ത് കൊണ്ട് വെപ്രാളത്തോടെ തന്നെ കസേരയിലേക്ക് ചാരി ഇരുന്നു....


"മോളെ..."


ആരുടെയോ വിളിയിൽ കണ്ണു തുറന്ന് നോക്കുമ്പോൾ മുന്നിൽ നിൽക്കുന്ന വയസ്സനെ കണ്ട് കണ്ണൊന്നു ചുളിച്ചു... പിന്നെ എന്തോ കണ്ട് പിടിച്ച കണക്കെ ഒന്ന് പുഞ്ചിരിച്ചു...ശേഷം കസേരയിൽ നിന്നും എഴുന്നേറ്റു... അപ്പോഴേക്കും അദ്ദേഹം അവളുടെ കയ്യിൽ നിന്നും ഒരു ബാഗ് വാങ്ങി കഴിഞ്ഞിരുന്നു...


കാറിൽ കയറി കാർ മുന്നോട്ട് പോകുമ്പോഴും അവളുടെ കണ്ണുകൾ പുറത്തേക്ക് തന്നെ നീണ്ടു പോയി... ആ വയസ്സന്റെ കണ്ണുകൾ അവളിലേക്കും നീങ്ങുന്നുണ്ടായിരുന്നു....


"പാർവതി കുഞ്ഞ് എത്ര നാൾ ഉണ്ടാവും ഇവിടെ...."


ഡ്രൈവർ ആയിരുന്നു ചോദിച്ചത്... ആ വയസ്സാനിലും ആ ഒരു ആകാംഷ നിറഞ്ഞു നിന്നു.... അവൾ കണ്ണുകൾ മുന്നിലേക്ക് ആക്കി...


"ഒന്ന് രണ്ട് ആഴ്ച...."


വാക്കുകൾ ചുരുങ്ങി... അത് അവരിൽ നിരാശ നിറച്ചു..


"അവിടെ ഇപ്പൊ എന്താ ജോലി..."


അയാൾ വീണ്ടും ചോദിക്കുമ്പോൾ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി നിറഞ്ഞു...


രാത്രി ആരും അറിയാതെ നാട് കടത്തിയ 18 വയസ്സുകാരിയെ അവൾ ഓർത്തു പോയി.... അന്ന് ആരും ഉണ്ടായിരുന്നില്ല.... ചോദിക്കാനോ... ആശ്വസിപ്പിക്കാനോ.... ഇന്ന് വർഷങ്ങൾ...