...

5 views

An American Love Story
അദ്ധ്യായം – 1

I
മനോഹരമായ ഒരു റെസ്റ്റോറന്റിന്റെ പുറത്തെ ദൃശ്യം. റെസ്റ്റോറന്റിന്റെ അകത്ത് വെച്ചിരുന്ന ഒരു ടേബിളിൽ ഇരിക്കുകയായിരിരുന്നു കാർത്തിക്കും അവന്റെ സുഹൃത്തായ ഗൗതമും.
ഗൗതം: “ഞാൻ കുറെ പ്രാവിശ്യം നിന്നെ ഫോണിൽ വിളിച്ചിരുന്നു. പക്ഷേ, നീ ഫോൺ എടുത്തില്ല. ബെസ്റ് ഫ്രിണ്ടായി പോയില്ലേ. അതുകൊണ്ടാണ് നേരിട്ട് നിന്റെ വീട്ടിൽ വന്ന് കണ്ടത്.
കാർത്തിക് ഒന്നും മിണ്ടിയില്ല.
ഗൗതം: എന്താ നീ ഫോൺ എടുകത്തിരുന്നത്. നീ എഴുത്തിലായിരുന്നോ ?
കാർത്തിക്: ഗൗതം, അത്..
ഗൗതം: ഇന്ന് രാവിലെ കൂടി പബ്ലിഷർ എന്നെ വിളിച്ചിരുന്നു. അയാൾക്ക് ആകാംഷയുണ്ട്. അല്ല, അയാളെ കുറ്റം പറയാൻ പറ്റില്ലല്ലോ. മാസങ്ങളായില്ലേ. എന്തായി നിന്റെ പുതിയ നോവൽ ? എത്ര ചാപ്റ്റർസ് ആയി ? അവസാനിക്കാറായോ ?
കാർത്തിക്: ഗൗതം, അത്.. നോവൽ..
ഗൗതം: പറ കാർത്തിക്. എന്തെങ്കിലും പ്രശ്നമുണ്ടോ ?
കാർത്തിക്: അത് പിന്നെ കാർത്തിക് ഒരു പ്രശ്നമുണ്ട്.
ഗൗതം: എന്ത് പ്രശ്നം ?
കാർത്തിക്: ഗൗതം, അത് എങ്ങനെയാണ് നിന്നോട് പറയേണ്ടതെന്ന് എനിക്ക് അറിയില്ല.
ഗൗതം: എന്തായാലും നീ പറഞ്ഞോ. എന്താടാ, എൻഡിങ് ഇതുവരെ കിട്ടിയില്ലേ ? അതൊരു പ്രശ്നമല്ല എന്ന് പബ്ലിഷർ എന്നോട് പറഞ്ഞു. എൻഡിങ് അവസാനനിമിഷം കിട്ടിയാലും മതി. പക്ഷേ എഴുതി പൂർത്തിയാക്കിയ ചാപ്റ്റർസ് അയാൾക്ക് വായിച്ചുനോക്കണം. അത് മാത്രമേയുള്ളൂ അയാളുടെ കണ്ടീഷൻ.
കാർത്തിക്: ഗൗതം, പ്രശ്നം അതല്ല.
ഗൗതം: അതല്ലെങ്കിൽ പിന്നെ എന്താ നിന്റെ പ്രശ്നം ?
കാർത്തിക്: ഗൗതം, നോവൽ.. നോവൽ ഇതുവരെ തുടങ്ങിയിട്ടില്ല.
ഗൗതം: ( കസേരയിൽ നിന്നും എഴുന്നേറ്റുകൊണ്ട് ) What.
ഗൗതം കസേരയിൽ തിരികെ ഇരിക്കുന്നു.
ഗൗതം: എന്താ, എന്താ നീ ഇപ്പൊ പറഞ്ഞത് ? നോവൽ ഇതുവരെയായിട്ടും തുടങ്ങിയിട്ടില്ല എന്നോ ?
കാർത്തിക് ഒന്നും മിണ്ടിയില്ല.
ഗൗതം: നീ എന്താ ഒന്നും മിണ്ടാത്തത് ?
കാർത്തിക്: ഗൗതം എനിക്ക് കുറച്ചുകൂടി സമയം വേണം.
ഗൗതം: ഇനിയും കുറച്ചുകൂടി സമയമോ ?
കാർത്തിക്: ഗൗതം, എനിക്ക് ഇതുവരെയായിട്ടും ഒരു നല്ല സബ്ജക്ട് കിട്ടിയിട്ടില്ല.
ഗൗതം: ഇത് ഞാൻ എങ്ങനെ ആ പബ്ലിഷറോട് പറയും. അയാളാണെങ്കിൽ നീ നോവൽ കംപ്ലീറ്റ് ചെയ്യാറായി എന്ന് വിചാരിച്ച് ഇരിക്കുകയാണ്. ഈ നേരത്ത് അയാളോട് നീ നോവൽ എഴുതാൻ തന്നെ തുടങ്ങിയിട്ടില്ല എന്ന് പറഞ്ഞാലുള്ള അവസ്ഥ എന്താവുമെന്ന് നിനക്ക് അറിയോ ?
കാർത്തിക്: ഗൗതം..
ഗൗതം: വേണ്ട. നീ എന്നോട് ഒന്നും പറയേണ്ട.
കാർത്തിക്: ഗൗതം എനിക്ക് നോവൽ കംപ്ലീറ്റ് ആക്കാൻ കുറച്ചുകൂടി സമയം വേണം.
ഗൗതം: എത്ര സമയം കാർത്തിക്. എത്ര സമയമാണ് നിനക്ക് വേണ്ടത്. 6 മാസം കാത്തിരുന്നിട്ടും കിട്ടാത്ത നിന്റെ നോവലിന്റെ സബ്ജക്ട് കിട്ടാൻ ഇനി എത്രനാൾ കാത്തിരിക്കണമെന്നാണ് നീ പറഞ്ഞുവരുന്നത്.
കാർത്തിക് ഒന്നും മിണ്ടിയില്ല.
ഗൗതം: ഒരു കാര്യം ഞാൻ പറഞ്ഞേക്കാം. ഇതുമായിട്ട് പബ്ലിഷറിന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ, നീ മാത്രമായിരിക്കും അതിന്റെ ഭവിഷ്യത്ത് അനുഭവിക്കുന്നത്. നിന്റെ ആദ്യ ബുക് ഇന്റർനാഷണൽ ബെസ്റ് സെല്ലർ ആയതുകൊണ്ട് മാത്രമാണ് പബ്ലിഷർ നമ്മൾക്ക് ഇത്ര സപ്പോർട്ട് ഒക്കെ തന്നിരുന്നത്.
എന്ന് പറഞ്ഞ് ഗൗതം കസേരയിൽ നിന്നും എണീറ്റ് അവിടെ നിന്നും പോകുന്നു. കർത്തിക്കിന് എന്താ ചെയേണ്ടതെന്ന് അറിഞ്ഞില്ല.

II
കാർത്തിക് തന്റെ ഓഫീസ് മുറിയിലെ കസേരയിൽ ഇരുന്ന് മുന്നിൽ വെച്ചിരുന്ന മേശയുടെ മുകളിലുള്ള ടൈപ്പ്റൈറ്ററിൽ എന്തോ ടൈപ്പ് ചെയ്യുകയായിരുന്നു.
കാർത്തിക്: ( ടൈപ്പിംഗ് ചെയ്തുകൊണ്ട് ) ( V. O ) Inside view of a railway station. Inside the station, there was a good rush. On the left, you can see a train parked there. You can see several people coming out of the train. She was one of them. She landed on the platform, holding the bags in both of her hands. Her name is Sophia. A young, beautiful girl. She landed on the floor, placed her bags on the floor of the platform, and stood there. Maybe it is the first time she had come to a new place, and she looked around. Seeing the way out, she picked up her bags and walked from there. From the railway station, she continued her journey in a taxi. Sophia was sitting in the window seat on the left side of the back seat. She slowly lowered the window glass. The goal is was to see the outside. She sat there watching the beautiful views of the outside. The taxi car was driven by an elderly driver. He slowly rotates the rear-view mirror. His purpose was to see Sophia in the back seat. He turned the rear-view mirror so that he could see her. As he drove the car, he lustfully noticed Sophia's boobs. But poor Sophia didn't know this. The taxi car stops in front of a beautiful building in the city. Sophia opens the door behind the car and exits. She then pulled her two bags out of the car and closed the car door. As the car moved forward, she slowly walked towards the building. When she put her finger on a calling bell that was there. Someone from the inside opened the door and it was a woman. Her name is Rosie.
പിന്നീട് അത് ഇഷ്ടമായില്ല എന്ന ഭാവത്തിൽ അവൻ തന്റെ ഇടതുകൈ കൊണ്ട് ആ പേപ്പറും, വലതുകൈ കൊണ്ട് മേശയുടെ മുകളിൽ വെച്ചിരുന്ന ഒരു ലൈറ്ററും എടുത്ത് ആ പേപ്പർ കത്തിക്കുന്നു. മേശയുടെ സമീപം നിലത്ത് വെച്ചിരുന്ന വെസ്റ്റ് ബോക്സിന്റെ അകത്തേക്ക് ആ പേപ്പർ കത്തികൊണ്ട് അതിന്റെ അകത്തേക്ക് വീഴുന്നു. കാർത്തിക് ടൈപ്പ്റൈറ്ററിൽ പുതിയ ഒരു പേപ്പർ എടുത്ത് വെക്കുന്നു. അവൻ ടൈപ്പ്റൈറ്ററിൽ എന്തോ ടൈപ്പ്‌ ചെയുന്നു.
കാർത്തിക്: ( ടൈപ്പിംഗ് ചെയ്തുകൊണ്ട് ) ( V. O ) Chapter One. The Curious Case of 18 Year Old Girl.
കർത്തിക്കിന് ആ കഥയും ഇഷ്ടമല്ലാതെയാവുന്നു. എഴുത്ത് നിർത്തി അയാൾ അങ്ങനെ ഇരുന്നു. ഒടുക്കം അവൻ തന്റെ ടൈപ്പ്റൈറ്റർ നീക്കിവെച്ച്, മേശയിൽ വെച്ചിരുന്ന ലാപ്ടോപ്പ് എടുത്ത് തന്റെ മുന്നിൽ വെച്ച് അതിൽ എന്തോ ടൈപ് ചെയുന്നു. ഒരു ഓൺലൈൻ ട്രാവൽ ബുക്കിംഗ് സൈറ്റിൽ കൊച്ചിയിൽ നിന്നും ന്യൂയോർക്കിലേക്ക് ഒരു ഫ്ലൈറ് ബുക്കിംഗ് ചെയ്യുകയായിരുന്നു അവൻ.

III
രാവിലെ 10 മണിയോടെ അവൻ ന്യൂയോർക്കിലെ തന്റെ ഫ്ലാറ്റ് അപർട്മെന്റിലേക്ക് എത്തി. ലിഫ്റ്റിൽ നിന്നും ഇറങ്ങി തന്റെ മുറിയിലേക്ക് നടന്നുപോകുമ്പോഴായിരുന്നു മുന്നിൽ ഒരു കോട്ടും സ്യൂട്ടും ഒക്കെ ധരിച്ചുകൊണ്ട് ഒരാൾ മുന്നോട്ട് നടന്നുവരുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടത്. പക്ഷേ അയാൾ അവൻ ഒന്ന് നോക്കാതെ അവിടെ നിന്നും നടന്നുപോകുന്നു. കാർത്തിക് തന്റെ പോക്കറ്റിൽ നിന്നും ഫ്ലാറ്റിന്റെ ചാവി എടുത്ത് ഡോർ തുറന്ന് അകത്തേക്ക് കയറി വാതിൽ അടയ്ക്കുമ്പോഴാണ് തന്റെ ഫ്ലാറ്റിന്റെ മുന്നിലുള്ള ഫ്ലാറ്റിൽ ഒരു പെണ്കുട്ടി നിൽക്കുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടത്.സുന്ദരിയായ ഒരു പെണ്കുട്ടി. വയലറ്റ് നിറത്തിലുള്ള സാരിയാണ് അവൾ ധരിച്ചിരുന്നത്. കല്യാണം കഴിഞ്ഞ തനി ഇന്ത്യൻ ഹിന്ദുമത പെണ്കുട്ടികളെ പോലെ സിന്ദൂരവും താലിയും കാൽവിരലിൽ ധരിക്കുന്ന മോതിരവും ഒക്കെ ധരിച്ചിരുന്നു അവൾ. കാർത്തിക് അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു. പക്ഷേ അവൾ അയാളെ ഒന്ന് പരിഗണിക്കാതെ തന്റെ ഫ്ലാറ്റിന്റെ ഡോർ ക്ലോസ് ചെയ്തു. അവളുടെ മുഖത്ത്‌ നല്ല വിഷമം ഉള്ളതായി കർത്തിക്കിന് അവളുടെ മുഖഭാവത്തിൽ നിന്നും മനസ്സിലായി. കാർത്തിക് തന്റെ ഫ്ലാറ്റിന്റെ ഡോർ ക്ലോസ് ചെയ്തു. ബ്ലാക്ക്‌.

IV
ഫ്ലാറ്റിൽ തനിച്ച് ഇരുന്ന് മടുത്തത് കൊണ്ടാണ് ഒന്ന് പുറത്തേക്ക് ഇറങ്ങാൻ കാർത്തിക് തീരുമാനിച്ചത്. ന്യൂയോർക്കിലേക്ക് ആദ്യമായിട്ടാണ് അവൻ വന്നത് കൊണ്ട് അവന് എങ്ങോട്ട് പോകണം എന്ന് ഒരു ചിന്തയും ഉണ്ടായിരുന്നില്ല. മഞ്ഞ നിറത്തിലുള്ള ടാക്സി കാറിന്റെ പിൻവശത്തെ സീറ്റിന്റെ വലതുവശത്ത് ഇരുന്ന് കാർ ഡോറിന്റെ വിൻഡോയിലൂടെ പുറത്തെ കാഴ്ച്ചകൾ ഒക്കെ കണ്ട് മാൻഹട്ടൻ നഗരത്തിലൂടെ അങ്ങനെ പോകുമ്പോഴാണ് ആ കട അവന്റെ ശ്രദ്ധയിൽ പെട്ടത്. ഒരു ബുക്ക് ഷോപ്പ്. കാറിൽ നിന്നും ഇറങ്ങി ഡോർ അടച്ച് അവൻ ആ കടയുടെ മുന്നിലേക്ക് പോകുമ്പോൾ ആ ടാക്സി കാർ അവിടെ നിന്നും മുന്നോട്ട് പോകുന്നത് കാണാം.
ബുക്ക് ഷോപ്പിന്റെ അകത്ത് ആളുകൾ കുറവായിരുന്നു. വന്നുവെന്ന് പുസ്തകങ്ങൾ വാങ്ങുന്നത് ആളുകൾ നിർത്തിയിരിക്കുന്നു. എല്ലാവർക്കും ഇന്ന് ഡിജിറ്റലായി പുസ്തകങ്ങൾ വായിക്കാനാണ് ഇഷ്ടം എന്നുവിചാരിച്ചുകൊണ്ട് അവൻ ആ ബുക് ഷോപ്പിലൂടെ മുന്നോട്ട് നടന്നി. പുസ്തകങ്ങൾ തരംതിരിച്ച് നിരത്തി വെച്ചിരിക്കുന്ന ആ ഷെൽഫിന്റെ ഇടയിലൂടെ അവൻ അങ്ങനെ വന്ന് ഒരു സെൽഫിന്റെ മുന്നിൽ നിന്ന് അതിലെ പുസ്തകങ്ങൾ നീക്കി നോക്കുമ്പോളായിരുന്നു അപ്രദീക്ഷിതമായി ആ പെണ്കുട്ടിയിയെ അവൻ വീണ്ടും കണ്ടത്. അപ്പോഴും അവളുടെ മുഖത്ത് വിഷമംതന്നെയായിരുന്നു. കാർത്തി അവളെത്തന്നെ അങ്ങനെ നോക്കിക്കൊണ്ട് നിന്നപ്പോൾ അവൾ അവനെ കണ്ടു. അവൾ തന്റെ കൈയിൽ വെച്ചിരുന്ന ആ പുസ്തകങ്ങൾ സെല്ഫിലേക്ക് വെച്ച് അവൾ അവിടെ നിന്നും പോകുമ്പോൾ കാർത്തിക് അവളെ കണ്ടെത്താനായി അവിടെ നിന്നും പോകുന്നു. കാർത്തിക് ആ ബുക്ക് ഷോപ്പിന്റെ ഓരോ സ്ഥലത്തും അവളെ അന്വേഷിച്ച് നോക്കി. പക്ഷേ അവളെ കണ്ടെത്താനായില്ല.
നഗരമൊക്കെ കറങ്ങി തിരിഞ്ഞ് രാത്രി സൻഫ്രാന്സിസ്കോയിലെ ഗോൾഡൻ ഗേറ്റ് ബ്രിഡ്ജിലൂടെ നടന്നുവരുകയായിരുന്നു കാർത്തിക്. മറ്റാളുകളൊന്നും അവിടെ ഉണ്ടായിരുന്നില്ല. കാർത്തിക് അങ്ങനെ നടന്നുവരുമ്പോളാണ് അവൻ ആ കാഴ്ച കണ്ടത്. ഗോൾഡൻ ഗേറ്റ് ബ്രിഡ്ജിന്റെ മുകളിൽ നിന്നും ഒരു പെണ്കുട്ടി താഴേക്ക് ചാടാൻ വേണ്ടി നിൽകുന്നു. അത് അവളായിരുന്നു. ആത്‍മഹത്യ ശ്രമമാണ്. അവൾ കശ്രയുന്നുണ്ടായിരുന്നു. അവൾ ബ്രിഡ്ജിൽ നിന്നും താഴേക്ക് ചാടിയതും കാർത്തിക് അവളെ രക്ഷിക്കാൻ വേണ്ടി ഓടി.

( തുടരും... )


© arunkumarofficial