...

0 views

സ്വപ്നം മൂന്ന്
എടാ വല്യച്ഛന്‍ വിളിച്ചു-നീ ആ കന്നുകാലിപ്പാലത്തിനു വടക്കു വശത്തുനിന്ന് കിഴക്കോ‍ട്ട് നോക്കിയിട്ടുണ്ടോ.

ഉണ്ട് വല്യച്ഛാ ഞാന്‍ പറഞ്ഞു.

അവിടം മുഴുവന്‍ തരിശു നിലങ്ങളല്ലേ. കണ്ടാല്‍ തന്നെ മുടിഞ്ഞു കിടക്കുന്ന സ്ഥലമാണെന്ന് തോന്നും.

എന്താ വല്യച്ഛാ?

അത് മറ്റൊരു ചതിയുടെ കഥയാണ്. വല്യച്ഛന്‍ വ്യസനത്തോടെ പറഞ്ഞു. പണ്ട് പകപോക്കാനായി ഒരു രാജാവ് സ്വന്തം മകളുടെ ഭര്‍ത്താവിനെ വിദേശിയായ ഗോറിക്ക് ഒറ്റിക്കൊടുത്തു. ഇത് നൂറു പറ കണ്ടത്തിനു വേണ്ടി ഒരു രാജ്യ സ്നേഹിയേ ബ്രിട്ടീഷ് കാര്‍ക്ക് ഒറ്റിക്കൊടുത്തു. ഇന്നോ ജാതിക്കും മതത്തിനും വേണ്ടി രാജ്യത്തേ മൊത്തം ഒറ്റിക്കൊടുക്കുന്നു. എന്നാ നമുടെ നാടു നന്നാനുന്നത്. കഷ്ടം.

അതു പോട്ടെ. ബ്രിട്ടിഷ് കാരില്‍നിന്ന് രക്ഷപെട്ട ഒരു കുതിരപക്ഷി ഉണ്ടായുരുന്നല്ലോ-അദ്ദേഹം ഓടി വന്ന് അഭയം തേടിയത് കന്നുകാലിപ്പാലത്തിനു കിഴക്കു വശത്തുള്ള പൊന്മേലിത്തറയെന്ന വീട്ടിലാണ്. ശങ്കുപ്പണിക്കര്‍ ആണ് കാരണവര്‍. അയാള്‍ കുതിരപക്ഷിയേ...