...

9 views

മക്കൾ മാഹാത്മ്യം
നാടകം :-

രംഗം ഒന്ന്


സ്റ്റേജിൽ രാജൻ കസേരയിൽ ആലോചിച്ചു കൊണ്ട് ഇരിക്കുന്നു.
അതിനിടയിൽ ജേഷ്ഠൻ കൃഷ്ണൻ കടന്നു വരുന്നു.
കൃഷ്ണൻ : എന്താ രാജാ ഇത്ര തിരക്കിട്ട് ബോംബെയിൽ നിന്നും തനിയെ വന്നത്. കുട്ടികളും മറ്റും വന്നില്ലല്ലോ?
രാജൻ : എല്ലാവരും കൂടി പെട്ടെന്ന് ഇങ്ങോട്ട് ഓടി വരാൻ പറ്റുമോ. ചേട്ടാ ഒരു പ്രത്യേക കാര്യം നാം ഉടനെ തന്നെ ചെയ്തു തീർക്കേണ്ടതായുണ്ട്. അത് ചേട്ടനുമായി ആലോചിക്കുവാനാണ് ഞാനുടനെ ഇങ്ങോട്ട് പോന്നത്. എനിക്ക് തീരെ ഒഴിവില്ലെങ്കിലും ഇപ്പോൾ വരാതെ വഴിയില്ല. അച്ഛന്റെ എഴുത്തിൽ പല ബന്ധുക്കളും അച്ഛനെ വളരെ സ്നേഹപരമായി വന്നു കാണുന്നുണ്ടെന്നറിഞ്ഞു. ചേട്ടൻ ഇക്കാര്യം വല്ലതും ചിന്തിക്കാറുണ്ടോ?
കൃഷ്ണൻ : എന്തു കാര്യമാ രാജാ. എനിക്ക് ഒന്നും മനസിലാകുന്നില്ല.
രാജൻ : ചേട്ടന് കുട്ടികളെ കോളേജിൽ പറഞ്ഞയക്കുവാനും മറ്റും ഇപ്പോൾ വളരെ പണം ആവശ്യമില്ലേ. പിന്നെ നമ്മുടെ ഈ വീടിനും സ്ഥലത്തിനും ഇപ്പോൾ എന്തു വില കാണും.
കൃഷ്ണൻ : ഒരു ഒന്നൊന്നര കോടിയോളം രൂപ വരുമെന്നു തോന്നുന്നു.
രാജൻ : അപ്പോൾ അച്ഛൻ ഒറ്റയ്ക്ക് എന്തിന് ഇത്ര വലിയ വീട്ടിൽ താമസിക്കണം. അച്ഛനാണെങ്കിൽ ആഢംബരമില്ലാതെയും അമ്മയ്ക്ക് ഒരു സാരി പോലും വാങ്ങിക്കൊടുക്കാതെയും മറ്റും ചേർത്ത് വച്ച് പണം കൂട്ടി സമ്പാദിച്ചതാണ് ഇതൊക്കെ. വല്ല ബന്ധുക്കളോടും കൂടുതൽ ഇഷ്ടം തോന്നി വില കുറച്ചൊക്കെ കൊടുത്താൽ നമുക്ക് ഒന്നും പറയാൻ കഴിയില്ല. ആയതിനാൽ അച്ഛൻ അറിയാതെ സ്ഥലത്തിന്റെ അവകാശം നമ്മൾ കൈക്കലാക്കി അച്ഛനെ ഒരു വൃദ്ധ സദനത്തിൽ ആക്കുന്നതാ ഭംഗി. അച്ഛന് വേണ്ട ചിലവുകൾ നമ്മൾ അവിടെ കൊടുത്താൽ മതി. ഇനി പോകപ്പോക വയസ്സ് കൂടുകയാണ്. എപ്പോഴും ലീവെടുത്ത് ആസ്പത്രീലും മറ്റും ചെന്ന് നില്ക്കാൻ നമുക്ക് പറ്റുമെന്ന് തോന്നുന്നില്ല. വൃദ്ധസദനമാകുമ്പോൾ രൂപ കൊടുത്താൽ നമ്മുടെ ബുദ്ധിമുട്ടും കുറയും. ഇപ്പോൾ അച്ഛൻ ഇവിടെ ഇല്ലാതിരുന്നതു ഭാഗ്യം. ഇത്രയും കാര്യങ്ങൾ പുറത്ത് നിന്ന് സംസാരിച്ചാൽ മറ്റുള്ളവർ സംശയിക്കും. അപ്പോ ചേട്ടൻ എന്തു പറയുന്നു.
കൃഷ്ണൻ : ഞാനും നീ പറയുന്നത് ശരിയെന്നാ കരുതുന്നത്. കയ്യിൽ പണം വന്നാൽ നമ്മുടെ ബിസിനസ്സും കുടുംബവുമൊക്കെ ഒന്നു നേരെയും ആക്കാം. എന്നാൽ നമുക്ക് അച്ഛനെ വൃദ്ധസദനത്തിലാക്കുന്നതാ ബുദ്ധി.
രാജൻ : ചേട്ടന് അടുത്തുള്ള വല്ല വൃദ്ധസദനങ്ങളുടെയും വിവരങ്ങളറിയുമോ.
കൃഷ്ണൻ : ഇന്നലെ പേപ്പറിൽ ഒരു വൃദ്ധസദനത്തിൻെറ കാര്യങ്ങളെഴുതിയതായി കണ്ടു. അതൊന്നു നോക്കാം.
(റൂമിൽ നിന്നും പേപ്പർ എടുത്ത് രാജന് കൊണ്ട് കൊടുത്തു). ദാ നീ നോക്കൂ.
രാജൻ : പേപ്പർ നോക്കി. ദാ ഇതിൽ ഉണ്ട്. ശരിയാ ചേട്ടാ. എല്ലാ കാര്യങ്ങളും അവർ നോക്കിക്കൊള്ളും. മരിച്ചാൽ അവരുടെ ഉത്തരവാദിത്വത്തിൽ കർമ്മം പോലും ചെയ്യുമെന്നാ പറയുന്നത്.
കൃഷ്ണൻ :...