കണ്ഠീരവൻ നാല്
കണ്ഠീരവന്‍-നാല്
നിങ്ങള്‍ ഒറ്റയാനെന്നു കേട്ടിട്ടുണ്ടോ മക്കളേ. കൂട്ടത്തില്‍ നിന്ന് നടപടിപ്പിശകുമൂലം പുറത്താകാപ്പെടുന്നവരാണ് സാധാരണ ഒറ്റയാന്മാരായി കാട്ടില്‍ കറങ്ങി നടന്ന് അവരുടെ ഒറ്റപ്പെടലിന്റെ ദേഷ്യം കാണുന്നവരോടൊക്കെ തീര്‍ക്കുന്നത്. ചോദിക്കാനും പറയാനും ആരുമില്ലാല്ലോ. ഇങ്ങനെ കുറേക്കാലം കഴിയുമ്പോള്‍ ഒറ്റപ്പെടലില്‍ മനം നൊന്ത് അവന്‍ പമ്മിയിരുന്ന് ആനക്കൂട്ടത്തില്‍ നിന്നും ഒരു കുട്ടിയാനയേ തട്ടിയെടുക്കും. പിന്നെ അതിനേ സംരക്ഷിക്കുകയാണ് അവന്റെ ജീവിതവൃതം. ജീവിതത്തിന് ഒരു ലക്ഷ്യം ഉണ്ടായല്ലോ. മുളംകൂമ്പ് ഒടിച്ചു കൊടുക്കുക കോലിഞ്ചി പറിച്ച് ചതച്ചു കൊടുക്കുക, കുളിപ്പിക്കുക, കളിപ്പിക്കുക-എന്നു വേണ്ടാ കുട്ടിക്കൊമ്പന് രാജകീയ സുഖമാണ്. അവന്റെ ഉള്ളീലേ വേദന മാത്രം മാറത്തില്ല--കൂട്ടത്തില്‍ നിന്നും പിടിച്ചെടുത്തതിന്റെ--അത് അവനോടൊപ്പം വളര്‍ന്നുകൊണ്ടിരിക്കും.
മല കയറുമ്പോള്‍ ഒറ്റയാന്‍ കുട്ടിക്കൊമ്പനെ വാലില്‍ പിടിപ്പിച്ചാണ് കയറ്റുന്നത്--കുഞ്ഞല്ലേ. അങ്ങനെ കുറേ നാള്‍ കഴിഞ്ഞ്-കുറച്ചു വളരുമ്പോള്‍ - മല കയറി മുകളിലേക്കു പോകുമ്പോള്‍ കുട്ടിക്കൊമ്പന്‍ വലില്‍ പിടിച്ച് പതുക്കെ ഒന്നു കീഴോട്ടു വലിച്ചു നോക്കും. മേല്‍പ്പോട്ട്കയറുന്ന ഒറ്റയാന്‍ നിന്നുപോകുകയോകീഴോട്ടു നിരങ്ങുകയോചെയ്താല്‍ അന്ന് അവരുടെ സൌഹൃദം അവസാനിച്ചു. ഇല്ലെങ്കിലോ-പഴയതുപോലെ കഴിഞ്ഞുകൂടും
അടുത്ത അവസരത്തിനു വേണ്ടി.
വാലില്‍ പിടിച്ച് നിര്‍ത്തിയാല്‍ പിന്നെ എന്തു സംഭവിക്കും--അതീവ ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്ന കിട്ടു ചോദിച്ചു.
പിന്നെ അവര്‍തമ്മില്‍യുദ്ധമാണ്. രണ്ടിലൊരാള്‍ കൊല്ലപ്പെടുന്നതുവരെ. ക്ഷീണിക്കുമ്പോള്‍ രണ്ടു പേരും രണ്ടു വഴിക്കു പോകും. ക്ഷീണം തീര്‍ത്ത് കൃത്യമായി ഒരു സ്ഥലത്തു തന്നെ എത്തി യുദ്ധം തുടരും. യുദ്ധം തീരുമ്പോള്‍ ഒരാളെ ശേഷിക്കുകയുള്ളൂ. സാധാരണഗതിയില്‍ അത് പ്രായം കുറഞ്ഞ ആളായിരിക്കു. പിന്നെ അതിന്റെ ഊഴമാണ്..ഇത് തുടര്‍ക്കഥയാണ്.
ഇപ്പോള്‍ ഞാന്‍ എന്തിനാ ഈകഥ പറഞ്ഞത്--ങാ-കണ്ഠീരവന്‍ വന്ന കാര്യം പറയാന്‍ . മാര്‍ത്താണ്ഡ വര്‍മ്മയുടെ കാലശേഷം എട്ടുവീട്ടില്‍ പിള്ളമാരുടെ പിന്‍ഗാമികള്‍ ഒരു തിരിച്ചുവരവിനുള്ള ശ്രമം നടത്തി. മൈസൂരിലേ ടിപ്പു സുല്‍ത്താനേ തിരുവിതാംകൂര്‍ ആക്രമിക്കാന്‍ പ്രേരിപ്പിച്ചു. അന്നത്തേ രാജ്യത്തിന്റെ സ്ഥിതി അറിയാന്‍ ടിപ്പു വിട്ട ആളാണ് കണ്ഠീരവന്‍ .
അന്ന് ബ്രാഹ്മണ മേധാവിത്വമാണ്. രാജാക്കന്മാരാണെങ്കില്‍ ബ്രാഹ്മണ നാമത്തില്‍ വരുന്നവരേ ദൈവത്തേപ്പോലേ കരുതുന്നവരും. ഇതു മുതലെടുക്കാന്‍ കണ്ഠീരവന്‍ -കണ്ഠീരവരായര്‍-എന്ന ബ്രാഹ്മണനാമത്തിലാണ്എത്തിയത്.എതിരില്ലാത്ത മല്ലയുദ്ധവിദഗ്ദ്ധനെന്ന് വളരെ എളുപ്പം പേരെടുത്ത അയാള്‍ തലസ്ഥാനത്തിനടുത്തുതന്നെ തന്റെ താവളം ഉറപ്പിച്ചു. തന്നേ തോല്പിക്കാന്‍ ആരെങ്കിലും ഉണ്ടോ എന്നു വെല്ലുവിളിച്ചുകൊണ്ട് അയാള്‍...