...

14 views

സിഗരട്ട് പോലൊരു പെൺകുട്ടി
ചില യാത്രകൾ അപ്രതീക്ഷിതമായിരിക്കും. ആരോടും പറയാതെ ആരേയും കാത്തു നിൽക്കാതെ ഒട്ടും മുൻ കരുതലുകൾ എടുക്കാതെ യാത്രയാകും. പകലെന്നോ സന്ധ്യയെന്നോ വകഭേദമില്ലാതെ ഏതിരുട്ടിലും ഏത് ചൂടിലും ആ നിമിഷം നമ്മൾ യാത്രയാകും. ജീവിതത്തിന്റെ പകലുകൾ അസ്തമിച്ച് നമ്മൾ ഇരുട്ടിൽ തപ്പിത്തടയും. കൂടെയുള്ളവർ അടുത്ത് നിന്നാലും കാണാതാവും . പണ്ടെങ്ങോ ഉണ്ടായ പ്രണയത്തിന്റെ ലഹരിയും ആരും കാണാതെ വലിച്ച സിഗരട്ടിന്റെ നെടുവീർപ്പും മനസിൽ മരവിച്ച ഓർമ്മകളായി ബാക്കി നിൽക്കും. എല്ലാം മറന്ന് ഉറക്കെ കരയാനും അബോധ മനസിന്റെ ചങ്ങലകൾ പൊട്ടിച്ചെറിയാനും തിടുക്കം കൂട്ടും. ആ സമയം മുന്നോട്ടൊരടി വെക്കാൻ കഴിയാതെ കാലുകൾ കൂട്ടി കെട്ടി തണുത്തുറഞ്ഞ് ഉമ്മറത്തിണ്ണയിൽ കിടക്കും. ചെയ്ത് പോയ തെറ്റുകളോടും കറത്തീർത്ത പ്രണയത്തോടും വിട ചൊല്ലി പ്രണയിനിയെ വാരിയെടുക്കാൻ കൊതിക്കുമ്പോൾ ആ കൈകളിൽ ജീവന്റെ അനക്കം പണ്ടേ നിലച്ചിരിക്കും.

(സിഗരട്ട് പോലൊരു പെൺകുട്ടി)
© JJC