പ്രതാപസിംഹൻ ഒന്ന്
അപ്പൂപ്പാ റാണാ പ്രതാപസിംഹൻ
ആതിര തുടങ്ങി.
ശരി മോളേ പറയാം.
ആരവല്ലീ പര്‍വ്വതനിരകളുടെ താഴ്വാരം. അതിമനോഹരമായ ഒരു പട്ടണം. മേവാറിന്റെ തലസ്ഥാനം അവിടെയാണ്. അവിടെ ഒരു കൊട്ടാരം. നേരം വെളുത്തു വരുന്നതേയുള്ളൂ. എന്തോ ദുരന്തം സംഭവിക്കാന്‍ പോകുന്നപോലെ അന്തരീക്ഷം മ്ലാനമാണ്. ഒരിലപോലും അനങ്ങുന്നില്ല. കൊട്ടാരത്തില്‍ അതിരാവിലത്തേ സാധാരണ ബഹളം.
രണ്ടു കുട്ടികള്‍ ഓടിവരുന്നു. പതിനാലും, പതിനൊന്നും വയസ്സു പ്രായം കാണും. രാവിലത്തേ ആയുധാഭ്യാസം കഴിഞ്ഞു വരുകയാണ്. ഇളയവന്‍ ഭയങ്കര ചൂടിലാണ്. അഭ്യാസസമയത്ത് മൂത്തയാള്‍ അയാളേ തോല്പിച്ചുപോലും. മൂത്തയാള്‍ ശാന്തനാണ്.
മേവാറിലേ റാണയായിരുന്ന ഉദയസിംഹന്റെ മക്കളായ പ്രതാപനും, ശക്തനുമാണ് ഈ കുട്ടികള്‍.
പ്രതാപന്‍ :-
ബഹളം കൂട്ടാതെ ശക്താ. കളിയില്‍ ഇന്നു തോറ്റെന്നു വിചാരിച്ച് വിഷമിക്കാതെ. നാളെ നിനക്കായിരിക്കും ജയം.
ശക്തന്‍ :-
എനിക്കൊന്നും കേള്‍ക്കണ്ടാ. എടുക്കു കുന്തം. ഇപ്പോഴറിയണം ആരാ മിടുക്കനെന്ന്. എടുക്ക്-എടുക്ക്-ശക്തന്‍ ബഹളംകൂട്ടി.
ബഹളം കേട്ട് അകത്തുനിന്ന് പ്രൌഢയായ ഒരു സ്ത്രീ ഇറങ്ങിവന്നു. “എന്താശക്താ എന്താണീ ബഹളം” അവര്‍ ചോദിച്ചു .
യുദ്ധത്തില്‍ മരിച്ച ഉദയസിംഹന്റെ റാണിയാണ് അത്. അന്നത്തേ ഭരണാധികാരി. പ്രതാപസിംഹന്‍ പ്രായപൂര്‍ത്തിയാകുന്നതുവരെ മേവാറിലേ റാണി.
അമ്മയുടെ വാക്കുകള്‍ ശ്രദ്ധിക്കാതെ ശക്തന്‍ രണ്ടു കുന്തങ്ങള്‍ കൊണ്ടുവന്നു. ഒന്നു പ്രതാപനു കൊടുത്തു. എറിയ്-എറിയ്-...