നോവൽ : വഴിത്തിരിവുകൾ - ഭാഗം 04
തുടർച്ച -
തെറ്റും ശരിയും മനസ്സിലാക്കുവാനുള്ള ഒരു അവസരമായി ജീവിതത്തിൽ കോളേജ് പഠനകാലം മാറുകയായിരുന്നു. ഒരാൾ തെറ്റുകാരൻ ആകുവാൻ അയാൾ മാത്രമല്ല മറ്റുള്ളവരും കാരണക്കാർ ആണെന്നുള്ള ബോധം തനിക്കും ബോദ്ധ്യപ്പെട്ടു. മറ്റുള്ളവരെ അനുകരിക്കുവാനുള്ള മോഹമാണ് തനിക്ക് ആദ്യം ഈ ദു:സ്ഥിതിയുണ്ടാകുവാൻ ഇടയാക്കിയതു തന്നെ.
എന്തായാലും മനസ്സിലൊരു ഉന്മേഷം വീണ്ടും കിട്ടിയല്ലോ, അതുതന്നെ ദൈവാനുഗ്രഹം. എന്നും യേശുദേവന്റെ ഫോട്ടോയ്ക്കു മുന്നിലിരുന്ന് സങ്കടപ്പെട്ടിരുന്നതിന് ഒരു മാർഗ്ഗം ഭഗവാൻ കാട്ടിത്തന്നു വെന്നു തന്നെ റീത്ത ആശ്വസിച്ചു.
ഒരു കാര്യം ബോധ്യമായി. ഒരു കുട്ടി തനിയെ ആയാൽ എപ്പോഴും വളരെ ശാന്ത പ്രകൃതമായിട്ടായിരിക്കും ഏതൊരാളിലും പൊതുവെ കാണുക. കൂട്ടുകൂടുന്ന ചങ്ങാത്തങ്ങളാണ് പലരെയും വഴിതെറ്റിക്കുന്നതെന്നു വ്യക്തം. മറ്റുള്ളവരുടെ കൂട്ടായ തീരുമാനങ്ങൾ നല്ലതായാലും ചീത്തയായാലും അംഗീകരിക്കേണ്ടതായും കൂടാതെ കൂട്ടത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ കഴിയാത്ത സ്ഥിതിയുമാകും. വൈരാഗ്യ ബുദ്ധിയുടെ മറവിൽ പലരും എന്ത് അക്രമത്തിനും ഇതു തന്നെയാണ് വഴിയൊരുക്കി മുതലെടുക്കുന്നത്. ബുദ്ധിമാന്മാർ ഈവക കാര്യങ്ങളെ രാഷ്ട്രീയവുമായി ചേർത്ത് മുതലെടുക്കുകയും ചെയ്യുകയാണ് പതിവ്.
വൈകിട്ട് കോളേജിൽ നിന്നും മടങ്ങിയെത്തിയ മകളുടെ സന്തോഷഭാവം കണ്ട് അമ്മ മേരിക്ക് എന്തൊക്കെയോ ചിന്തകളായിരുന്നു. കുറച്ചു ദിവസങ്ങളായി വാടിയ മുഖഭാവത്തിൽ നടന്നിരുന്ന മകളുടെ മാറ്റം എന്താണെന്നുള്ള പല സംശയങ്ങളും മാറി മാറി ചിന്തിക്കുകയായിരുന്നു. വല്ല പുതിയ പ്രേമസൗഹൃദത്തിൽ പെട്ടുവോ എന്നു വരെ ചിന്തിക്കുവാൻ തുടങ്ങിയിരുന്നു.
അമ്മേ എന്നുള്ള റീത്തയുടെ വിളിയിൽ മേരി ശ്രദ്ധ ഒട്ടു വീണ്ടെടുത്തു.
ഇത് കണ്ടോ അമ്മേ. എൻെറ കൂട്ടുകാരികൾ പിറന്നാളിന് തന്ന സമ്മാനമാണ്. കുറച്ചു ദിവസങ്ങളായിട്ട് അവരെന്നെ വല്ലാതെ സങ്കടപ്പെടുത്തിയിരുന്നു. അതാണ് എനിക്ക് ഒരു ഉത്സാഹവുമില്ലാതിരുന്നത്. എന്തോയെന്നറിയില്ല അവരുടെ മനസ്സ് യേശുദേവൻ മാറ്റിയെന്നാ തോന്നുന്നത്. എന്റെ പ്രാർത്ഥന കേട്ട പോലെ ഇന്നിതാ അവർ എൻെറ പിറന്നാളായിട്ട് കേക്ക് മുറിക്കലും ഗിഫ്റ്റ് തരലുമൊക്കെയായിട്ട് ആകപ്പാടെ എനിക്കിതൊട്ടു വിശ്വാസമാകാത്ത സ്ഥിതിയായിരുന്നു. ഒരു കഷ്ടകാലം തീർന്നെന്നു തോന്നുന്നു. എനിക്ക് കുറച്ചു സമാധാനമായി. കുറെ ദിവസമായി ഞാൻ പഠിത്തം നിർത്തിയാലോ എന്നുവരെ ആലോചിച്ചതായിരുന്നു.
മോളേ, നീ സമ്മാനപ്പൊതി തുറന്നു നോക്കിയോ.
ഉവ്വ്. അതൊരു ചുരിദാറാണമ്മേ. നന്നായിട്ടുണ്ട്.
മോളേ, അമ്മയും, അപ്പനും, ചേട്ടനുമൊക്കെ എത്ര കഷ്ടപ്പെട്ടിട്ടാണ് മോളെ പഠിപ്പിക്കാനയക്കുന്നത്. അത് മനസ്സിൽ ഓർമ്മ വച്ചു വേണം എന്ത് കാര്യവും ചെയ്യുവാൻ. ആരോടും യാതൊരു വിധ വാശിയും നമുക്ക് പാടില്ല മോളേ. നമ്മൾ തന്നെയാ കഷ്ടപ്പെടുക. മോളെങ്കിലും നാലക്ഷരം പഠിച്ച് ഒരു...