...

6 views

കാലൊച്ച 🖤
രാത്രിയുടെ ഏതോ യാമത്തിൽ തന്റെ കാതുകളിൽ ആ കൊലുസിന്റെ നാദം  തുളഞ്ഞുകയറി..

"പീലി....മോളെ കളിക്കാതെ അകത്തേക്ക് കയറാൻ നോക്കിയേ നേരം ഇരുട്ടി."

"അമ്മ ചെന്നട്ടെ ഞാൻ വന്നോളാം.."

"കയറാൻ നോക്ക് മോളെ.."

"അമ്മയിങ്ങനെ നിൽകുമ്പോൾ ഞാൻ എങ്ങനെയാ കയറുക "

"ഓഹ് പെണ്ണിന്റെ ഒരു നാണം.. കുളിച് ക്ഷേത്രത്തിൽ തിരിവെച്ച ശേഷം അങ്ങോട്ട് എത്തിയേക്കണം. കേട്ടല്ലോ "

"കേട്ടെന്നെ.. അമ്മ ചെന്നട്ടെ."

ഗായിത്രി അവിടെ നിന്നും പോയ ശേഷം പീലി ഒന്ന് മുങ്ങി കയറി.ഇടതൂർന്ന മുടിയിലൂടെ ഇറ്റുവീഴുന്ന വെള്ളത്തുള്ളകൾ അവളുടെ കാലിലെ കൊലുസ്സിലേക്ക് പതിഞ്ഞിരുന്നു.
കൈയിലെ വസ്ത്രം എടുത്തുകൊണ്ട് തിരിയവേ തന്റെ മുന്നിലെ പുരുഷന്റെ സാമിബ്യം അവളിൽ ഒരു പുഞ്ചിരി വിരിയിച്ചു.

അവന്റെ മുഖം കണ്ടതും പീലിയുടെ മുഖം നാണതാൽ താഴ്ന്നു.
ഒരു കുഞ് പുഞ്ചിരി ചുണ്ടിൽ ഒളിപ്പിച്ചുകൊണ്ട് പടികൾ കയറി ഓടുമ്പോൾ അവളുടെ പാദസരത്തിൻ നാദം ചുറ്റും പ്രതിദ്വനിച്ചു.

കുളത്തിന് സമീപമായി നിർമിച്ച ഒരു മുറിയുടെ അകത്തുചെന്ന് ദാവണി ഉടുത്തുകൊണ്ട് പുറത്തേക്കിറങ്ങി  സമീപത്തി സ്ഥിതിചെയ്യുന്ന നാഗക്കാവിലോട്ട് അവൾ യാത്ര തിരിച്ചു.

നാഗ ഭഗവാന്റെ മുന്നിൽ നിന്നും കണ്ണുകൾ അടച്ചുകൊണ്ട് പ്രാർത്ഥിച്ചു തിരിഞ്ഞതും തന്റെ മുന്നിൽ നിന്ന പുരുഷൻറെ കണ്ണിലോട്ട് അവളുടെ കൺ ഉടക്കി.ആ കണ്ണിലെ പ്രണയമെന്ന ഭാവത്തെ നേരിടാൻ ആവാതെ അവളുടെ മിഴികൾ താഴോട്ട് ചലിച്ചു.

നാണത്താൽ അവനെ തള്ളി മുന്നോട്ടോടുമ്പോൾ തന്റെ പദാസരത്തിൻ നാദം അവന്റെ ഹൃദയനാഥത്തിന് തുല്യമാണെന്ന് അവൾ അറിഞ്ഞിരുന്നുവോ?.

ആ പാദസരത്തിൻ നാദം എന്നും അവനെ അവളിലോട്ട് അടുപ്പിച്ചിരുന്നു.

വീടിന്റെ അകത്തോട്ട് ഓടിചെല്ലുന്ന അവളെ കണ്ടതും ഗായിത്രി എന്താ എന്ന ഭാവത്തിൽ പിരുകമുയർത്തി ചോദിച്ചു. അതിനൊരു മറുപടിയായി കവിളിൽ ഒരു ചുംബനം നൽകുമ്പോൾ ആ അമ്മയും മനസ്സിലാക്കിയിരിന്നു തന്റെ മകളുടെ സന്തോഷം.

തറവാടിന്റെ അകത്തളത്തിൽ അവളുടെ കൊലുസ്സിന്റെ ശബ്ദം എന്നും മുഴങ്ങികേൾകുമായിരിന്നു.
മരുമകൾ എന്നതിനേക്കാൾ എല്ലാർക്കും മകൾ തന്നെ ആയിരിന്നു അവൾ. ദേവന്റെ പാതി..

കുട്ടിത്തം മാറാത്ത അവളുടെ പ്രവർത്തികൾ എല്ലാർക്കും അവളിലുള്ള വാത്സല്യം ഉണർത്തിയിരിന്നു.

കണ്മഷിയാൽ നീട്ടിയെഴുതിയ അവളുടെ മിഴികളിൽ അലിഞ്ഞുപോവും  ദേവൻ..ദേവന്റെ ദേവിയായി അവൾ മാറിയപ്പോൾ തങ്ങൾക്കിടയിൽ ഒരു അതിഥി വരുന്നുവെന്ന വാർത്ത അവരിൽ സ്വപ്നങ്ങളുടെ കലവറ തന്നെ തീർത്തു.

പക്ഷെ വിധി അതിനെ തടയാൻ ആർക്കും കഴിയില്ലലോ..

രാത്രിയുടെ മറവിൽ കഴുകാൻമാരുടെ കണ്ണുകൾ അവളിൽ പതിഞ്ഞപ്പോൾ താൻ എന്ന വ്യക്തിയിലേക്ക് അവളുടെ കണ്ണുകൾ ഒതുങ്ങി.
സംരക്ഷിക്കേണ്ട കൈകൾ അവരുടെ കൈകളിൽ ഒതുങ്ങിയപ്പോൾ.. അവൾക്ക് നഷ്ടപെട്ടത് തന്റെ ശരീരം തന്നെയായിരിന്നു.. കാമം നിറഞ്ഞ ഒരുകൂട്ടം ആളുകളുടെ കണ്ണുകൾ അവളുടെ ശരീരത്തിൽ കണ്ണുകൾ പയ്ച്ചപ്പോൾ.. ഒന്നും ചെയ്യാൻ കഴിയാതെ തന്റെ പതിയുടെയും ജനിക്കേണ്ട തങ്ങളുടെ കുഞ്ഞിന്റെയും
ജീവൻ പോവുന്നത് കാണേണ്ടി വന്ന ഒരു പുരുഷന്റെ അവസ്ഥ..
നീറി നീറി കരയുന്ന അവളുടെ ശബ്ദം കാതുകളിൽ തുലച്ചുകയറിയിരിന്നു..


"പീലി......"

നിശബ്ദത താളംകെട്ടിയ അവിടം അവന്റെ ശബ്ദത്താൽ നിറഞ്ഞു.
വാർഡൻ വന്ന് തട്ടിയപ്പോഴാണ് ഓർമ്മകളിൽ നിന്നും അവൻ ഉണർന്നത്.
കണ്ണുകളിൽ വിരഹത്തിന്റെ വേദന നിറഞ്ഞുരുന്നു.ചുവപ്പിന്റെ രാശി പടർന്നിരുന്നു.

"മര്യാദക്ക് കിടന്നുറങ്ങാൻ നോക്കഡാ.. ചുമ്മാ മറ്റുള്ളവരെ ശല്യം ചെയ്യാതെ.."

വാർഡ്നായി നിന്ന കോൺസ്റ്റബിൾ അത് പറഞ്ഞു തിരിഞ്ഞു.

"എന്താ സാറേ അവിടെ ഒരു ശബ്ദം.."

"ഒന്നുമില്ലഡോ.. ആ സെൽ നമ്പർ 8 ലെ പയ്യൻ സ്വപ്നം കണ്ട് നിലവിളിച്ചതാണ്.."

"അവനോ.. ഞാൻ കരുതി അവൻ ഊമയാണെന്ന്.. വന്നനാൾ മുതൽ ആ പയ്യൻ സംസാരിക്കുന്നത് കണ്ടിട്ടില്ലലോ "

"നിസാരനല്ല അവൻ.. നാലുപേരെ കൊന്നിട്ട്  കിടക്കുന്നതാ. രണ്ടു ദിവസം അത്രേയെയുള്ളൂ അവന്റെ ആയുസ്സ്. "

"കൊന്നതോ?"

"അതെ തനിക്ക് അറിഞ്ഞുകാണും നാലുചെറുപ്പകാരെ റോഡിൽ ഇട്ട് വെട്ടികൊന്ന കേസ്സ് .. അതിലെ പ്രതി ദേവജിത്.."

"ആ അതായിരിന്നോ.. അധികം പ്രായം തോന്നാത്ത പയ്യനാ ഇതിപ്പോ പറഞ്ഞിട്ട് കാര്യമില്ലലോ.. അവന്റെ വിധി അത്രതന്നെ "

രണ്ടുപേരും ഓഫിസിലോട്ട് കടന്നപ്പോൾ ആ വരാന്തായിലൂടെ അവൾ നടക്കുന്നുണ്ടായിരിന്നു.. തന്റെ ദേവേട്ടന്റെ അടുത്തേക്ക്..പൂർത്തിയാക്കാതെ പോയ തങ്ങളുടെ ആഗ്രഹങ്ങൾ പൂർത്തിയാകാൻ മറ്റൊരു ലോകത്തേക്ക് അവനെ ക്ഷണിക്കുവാൻ വേണ്ടി.. അവനും അവളുടെ കാലോച്ചക്കായി ആ നാലുച്ചുവരുകൾക്കിടയിൽ കിടന്നുകൊണ്ട്  കാത്തോർക്കുകയായിരിന്നു..




അവസാനിച്ചു

© All Rights Reserved