മുഗൾവംശം
മുഗള്‍ വംശം
അപ്പൂപ്പോ എന്നിട്ട് മുഗള്‍ വംശം ഇല്ലാതായ കഥ--ആതിര തുടങ്ങി.
ഓ ശരി-ശരി. പറയാം. എ.ഡി ൧൯൬൨ ( 1957) നവംബര്‍ മാസത്തിലേ ഒരു ദിവസം . സമയം നാലു മണി. സ്ഥലം റങ്കൂണ്‍. ബര്‍മ്മയിലാണ്. കുറെ ബ്രിട്ടിഷ് പട്ടാളക്കാര്‍ ഒരു ശവപ്പെട്ടിയും വഹിച്ചുകൊണ്ട് വരുന്നു. മതിലു കെട്ടി തിരിച്ച ജയിലിനു പുറകിലുള്ള ഒരു ശ്മശാനത്തിലേക്കാണു വരവ്. പുറകില്‍ റംഗൂണ്‍ നദി. സാധാരണ ശവപ്പെട്ടിയുടെ കൂടെ കാണുന്നതുപോലെ വലിയ ആള്‍കൂട്ടമൊന്നും പിന്നാലേ ഇല്ല. എല്ലാം പരമരഹസ്യമായിരിക്കണമെന്നു നിര്‍ബ്ബന്ധമുള്ളതുപോലെ പട്ടാളക്കാര്‍ മാത്രം. മുസ്ലിം ശവമടക്കിനു വേണ്ട പ്രാര്‍ത്ഥനയോ, ഓത്തുചൊല്ലലോ ഒന്നും ഇല്ല. എങ്ങിനെ എങ്കിലും ഇതൊന്നു കഴിച്ചു സ്ഥലംവിടണമെന്നുള്ള വെപ്രാളം പ്രകടമാണ്.
ഇത്രയൊക്കെ സൂക്ഷിച്ചെങ്കിലും തടവുകാരന്‍ --സ്റ്റേറ്റ് പ്രിസണര്‍--എന്നാണ് അയാളേപ്പറ്റി പ്രചരിച്ചിരുന്നത്--മരിച്ച വിവരം അറിഞ്ഞ് ഒരു ചെറിയ ആള്‍ക്കൂട്ടം എത്തുകയും സായുധരായ പട്ടാളക്കാര്‍ അവരേ ഒട്ടും താമസം കൂടാതെ ഓടിക്കുകയും ചെയ്തു. ശവം അടക്കിനുള്ള കുഴി നേരത്തേ തന്നെ തയ്യാറാക്കിയിരുന്നു. പെട്ടെന്ന് ശവം പൊടിഞ്ഞ് മണ്ണോടു ചേര്‍ന്ന് ഒരു തെളിവും അവശേഷിക്കാ
തിരിക്കാന്‍ വേണ്ട കുമ്മായവും മറ്റും കരുതിയിരുന്നു. കൂടുതല്‍ ആള്‍ക്കാരുടെ ശ്രദ്ധ ഉണ്ടാകുന്നതിനു മുമ്പു തന്നെ നിമിഷംകൊണ്ട് ശവമടക്കു കഴിഞ്ഞ് പട്ടാളക്കാര്‍ സ്ഥലംവിട്ടു.
ആരാരുന്നപ്പൂപ്പാ അത്-ആതിരയ്ക്ക് ഉത്കണ്ഠ.
അതോ അതായിരുന്നു അവസാനത്തേ മുഗള്‍ ചക്രവര്‍ത്തി--പേരില്‍ മാത്രം. ബഹദൂര്‍ ഷാ. ബ്രിട്ടീഷുകാര്‍ ശിപായിലഹള എന്നു വിളിച്ച ആയിരത്തി തൊള്ളായിരത്തി അമ്പത്തേഴിലേ ഒന്നാം സ്വാതന്ത്യ സമരത്തില്‍, സമരക്കാര്‍ ചക്രവര്‍ത്തിയായി അഭിഷേകം ചെയ്ത അറംഗസീബീന്റെ കൊച്ചുമോന്‍ . എവിടെയാണ് അടക്കം ചെയ്തതെന്നുപോലും ആര്‍ക്കും അറിയില്ല.
എന്തിനാ അപ്പൂപ്പാ ഈ സമരക്കാര്‍ ബഹദൂര്‍ ഷായേ ചക്രവര്‍ത്തിയാക്കിയത്.
ആതിരയ്ക്കാണ് സംശയം എല്ലാം.
അതോ പറയാം. സ്വാതന്ത്ര്യ സമരമെന്നു വിളിക്കുന്നെങ്കിലും, യാതൊരു ദിശാബോധവുമില്ലാത്ത സമരമായിരുന്നു അന്നു നടന്നത്.
ഇവിടെയുള്ള സമ്പത്ത് കൊള്ളയടിക്കണമെന്നല്ലാതെ ബ്രിട്ടീഷ്കാര്‍ക്ക് മറ്റു യാതൊരു ലക്ഷ്യവുമില്ല. നിങ്ങള്‍ക്കറിയാമോ അന്ന് മൊത്തം ഇരുനൂറു ബ്രിട്ടീഷ്കാരില്‍ കൂടുതല്‍ ഭാരതത്തില്‍ ഇല്ലായിരുന്നു. അവര്‍ ഇവിടം പിടിച്ചടക്കിയത് നമ്മുടെ നാട്ടുകാരേ ഉപയോഗിച്ചാണ്....