...

4 views

വിട്ടിലിപ്പട്ടർ
വിട്ടിലിപ്പട്ടര്‍
കൊല്ലംകോട് എന്നൊരു രാജ്യത്ത് വിട്ടിലീ എന്നൊരു ഇല്ലത്ത് കിട്ടുപ്പട്ടര്‍ എന്നൊരു ആളുണ്ടായിരുന്നു. പരമസാധു. അയാളുടെ ഭാര്യ കുറച്ചു സാമര്‍ത്ഥ്യക്കാരിയായിരുന്നു. ഒരു ദിവസം അയാള്‍ക്ക് കുടിക്കാന്‍ വച്ചിരുന്ന പാല്‍ പൂച്ചനക്കുന്നതും പൂച്ചയേ ഓടിച്ച് ഭാര്യ പാലെടുത്തടച്ചുവയ്ക്കുന്നതും അയാള്‍ കണ്ടു. ഒന്നും അറിയാത്ത പോലെ അയാള്‍ പാലു കുടിക്കാന്‍ ഇരുന്നു. ഭാര്യ വളരെ ഭവ്യതയോടെ പാലുമായി ചെന്നു. അയാള്‍ പാലു വാങ്ങി--ഒന്നു സൂക്ഷിച്ചു നോക്കി--

അമ്മാളൂ ഈ പാലിനെന്തോ കുഴപ്പമുണ്ടല്ലോ.

എന്തു കുഴപ്പം സ്വാ‍മീ--ഇല്ലാവചനം പറയരുത്. ഞാനെടുത്ത് അടച്ചു വച്ചിരുന്നതാ.

അമ്മാളൂ-കിട്ടുപ്പട്ടര്‍ വീണ്ടും വിളിച്ചു. പാലില്‍ ഒന്നുകൂടി സൂക്ഷിച്ചു നോക്കി--ദേ ഇതില്‍ പൂച്ച നക്കിയ പാട്--അയാള്‍ പാല്‍ വെളിയിലേക്ക് ഒഴിച്ചു കളഞ്ഞു. ഭാര്യ സ്തംഭിച്ചു നിന്നുപോയി.

പൂച്ച നക്കിയതു ശരിതന്നെ. പക്ഷേ അതിന്റെ പാട് പാലില്‍--അവര്‍ക്ക് വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല--തന്റെ ഭര്‍ത്താവിന് എന്തോമന്ത്രവാദം ഉണ്ട്- ആ സാധുനാട്ടിന്‍പുറത്തുകാരി വിചാരിച്ചു--
...