...

10 views

കൂട്ടുകാരൻ
ജീവിതാവസാനം വരെ എന്റെ കൂടെ വേണം എന്ന് ഞാൻ ആഗ്രഹിച്ചൊരു സൗഹൃദവും, കൂട്ടുകാരനും എനിക്ക് ഉണ്ടായിരുന്നു. ഉണ്ടായിരുന്നു എന്ന് പറയാൻ കാരണം ഇപ്പൊ അത് രണ്ടും എന്റെ കൂടെ ഇല്ല. ഞാൻ ആയിട്ട് തന്നെ വേണ്ടാന്ന് വച്ചതാ അതിന്റെ കാരണം എന്താന്ന് അറിയോ?

അവൻ എന്റെ ഒരു സാധാരണ കൂട്ടുകാരൻ ആയിരുന്നില്ല. എന്റെ സ്പെഷ്യൽ ഫ്രണ്ട് ആയിരുന്നു.അവന് ഞാനും അങ്ങനെ ആയിരുന്നെന്നു ഞാൻ വിചാരിച്ചു അല്ല തെറ്റിദ്ധരിച്ചു.അവനോട് ദേഷ്യപ്പെടുന്നതും, വഴക്കിടുന്നതുമൊക്കെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. അവനെ കുറിച്ച് ആരെങ്കിലും കുറ്റം പറഞ്ഞാൽ അത് കേട്ട് മിണ്ടാതെ നിൽക്കാൻ എനിക്ക് കഴിയില്ലായിരുന്നു.ഞങ്ങൾ പരസ്പരം എല്ലാ കാര്യങ്ങളും തുറന്നു പറയുണ്ട്. അങ്ങനെ വളരെ നല്ല രീതിയിൽ ഞങ്ങളുടെ സൗഹൃദം മുന്നോട്ട് പോകുകയായിരുന്നു പക്ഷെ പെട്ടെന്ന് തന്നെ എല്ലാ സന്തോഷവും പോയി.

ഞങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങി, എന്നും വഴക്ക് നടക്കാൻ തുടങ്ങി. പലപ്പോഴും അവൻ പറയാതെ തന്നെ പറഞ്ഞു അവന് ഈ സൗഹൃദത്തിൽ താല്പര്യം ഇല്ലെന്നു. പക്ഷെ ഞാൻ അതൊക്കെ കണ്ടില്ലന്നു നടിച്ചു. പിന്നീട് ഞങ്ങൾക്കിടയിൽ കുറെ ദിവസത്തേക്ക് സംസാരമൊന്നും നടന്നില്ല. പതിയെ അവൻ എന്നെ ഒഴിവാക്കുന്നതായി തോന്നി. വിഷമിച്ചിട്ടാണെങ്കിൽ പോലും അവന് വേണ്ടാത്ത സൗഹൃദം എനിക്കും വേണ്ട എന്ന് ഞാൻ തീരുമാനിച്ചു.

പിന്നീട് വീണ്ടും ഞങ്ങളുടെ സൗഹൃദത്തെ ഞങ്ങൾ പൊടി തട്ടി എടുത്തു പക്ഷെ പഴയതു പോലെ സന്തോഷത്തോടെ അത് മുന്നോട്ട് കൊണ്ട് പോകാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. അങ്ങനെ ഒരിക്കൽ ഞങ്ങൾ തമ്മിൽ വലിയൊരു വഴക്ക് നടന്നു. അതിൽ ഞാൻ ഒരിക്കൽ പോലും മനസ്സിൽ ചിന്തിക്കാത്ത ഒരുപാടു കാര്യങ്ങൾ അവൻ എന്നോട് പറഞ്ഞു. പക്ഷെ അതിനേക്കാളൊക്കെ എന്നെ വേദനിപ്പിച്ചത് അവൻ പറഞ്ഞ മറ്റൊരു കാര്യമായിരുന്നു "നിന്നോട് എനിക്ക് എന്റെ പ്രശ്നങ്ങളെ കുറിച് പറയാൻ താല്പര്യം ഇല്ല കാരണം ചിലപ്പോൾ ഞാൻ നിന്നോട് പറയുന്ന കാര്യങ്ങൾ വച്ചു നീ എന്നെ വേദനിപ്പിച്ചാല്ലോ. നീ അല്ലെ ചിലപ്പോൾ നീ അങ്ങനെയും ചെയ്യും"ഇങ്ങനെ അവൻ പറഞ്ഞു.

എത്രയൊക്കെ ശ്രമിച്ചിട്ടും അവൻ പറഞ്ഞ ഈ കാര്യങ്ങൾ മറക്കാൻ എനിക്ക് പറ്റിയില്ല. നെഞ്ചിൽ കത്തി കുത്തിയിറക്കിയത് പോലെ എനിക്ക് തോന്നി. ഇതുപോലെ അവൻ എന്നെ കുറിച്ച് എന്തൊക്കെ ആയിരിക്കും മനസിലാക്കി വച്ചിരിക്കുന്നത് എന്നോർത്ത് എനിക്ക് വിഷമം കണ്ട്രോൾ ചെയ്യാൻ കഴിഞ്ഞില്ല. പിന്നീട് അവൻ സ്വന്തം വാക്കുകൾ ന്യായികരിക്കാനായി പറഞ്ഞതൊന്നും ഞാൻ കേട്ടില്ല. ഇനി ഇങ്ങനൊരു കൂട്ടുകാരനെ വേണ്ടാന്ന് എനിക്ക് തോന്നി. ഞാൻ അത് അവനോടും പറഞ്ഞു. അവൻ എതിർത്ത് ഒന്നും പറഞ്ഞില്ല. ഞാൻ അങ്ങനെ ഒന്നും പ്രതീക്ഷിച്ചും ഇല്ല. എന്തായാലും അവൻ ഒരുപാട് സന്തോഷത്തിലാണെന്നു എനിക്ക് മനസിലായി. അവന്റെ ഭാഗത്തു ശരിയാണുള്ളതെന്നു അവൻ വീണ്ടും വാദിച്ചു കൊണ്ടേയിരുന്നു.

ഈ കാര്യങ്ങൾ ഒന്നും ഞാൻ ആരോടും പറയാൻ പോയില്ല കാരണം എന്റെ വിഷമങ്ങൾ മറ്റൊരാൾക്ക്‌ മനസ്സിലാകണമെങ്കിൽ അവരും അത് പോലൊരു വേദന അനുഭവിക്കണം അല്ലെങ്കിൽ ഞാൻ പറയുന്നതൊക്കെ അവർക്കു ഒരു കഥ മാത്രം.
© Young_author