കൂടു൦ കുടയു൦
"ആദ്യത്തെ മഴയാ...നനയണ്ട."
ചാറ്റൽ മഴ കണ്ട് സംശയിച്ച് നിന്ന അവൾ കയ്യിൽ ഉള്ള വലിയ നീലക്കുട നിവർത്തി സ്കൂളിന്റെ വരാന്തയിൽ നിന്ന് മുറ്റത്തേക്കിറങ്ങി.
"ഇടവപ്പാതി തുടങ്ങി പോലും. അതോ തുലാവർഷമോ? ഹാ... പണ്ടൊക്കെ എന്ത് ഇടവപ്പാതി എന്ത് തുലാവർഷം. ഏത് മഴ കണ്ടാലും ഇറങ്ങി ഓടും നനയാൻ. ആദ്യത്തെ മഴയാ നനയണ്ടാ എന്ന് അന്നും അമ്മ പറയാറുണ്ട്. ആര് കേൾക്കാൻ?! ഇപ്പൊ അത് നടക്കില്ലല്ലോ. പ്രായപൂർത്തിയായില്ലേ. ഒക്കെ അറിയില്ലേ."
അല്പം ഒരു പുച്ഛ ഭാവത്തോടെ അവൾ മുന്നോട്ട് നടന്നു.
മഴയുടെ ശക്തി കൂടുന്നുണ്ട്. നിവർന്ന് നിൽക്കുന്ന കുടയുടെ മേലെ വീഴുന്ന വെള്ളത്തുള്ളികളുടെ എണ്ണവും കനവും കൂടുന്നത് പോലെ.
ചുറ്റിനും ഉള്ള നനവും, കുടയ്ക്കുള്ളിലെ ഭദ്രതയും, മഴയുടെ ഇരപ്പും ശ്രദ്ധിച്ച് വഴിമധ്യേ അവൾ കുറച്ച് നേരം നിന്നു, കണ്ണുകൾ അടച്ച്.
"കുട വലിച്ചെറിഞ്ഞ് അലറി വിളിച്ച് ഈ വഴിയിലൂടെ ഓടിയാലോ? വീടെത്തുമ്പൊ നിക്കാം.....അല്ലെങ്കിൽ വേണ്ട. ആൾക്കാരെന്ത് വിചാരിക്കും? പലതും വിചാരിക്കും."
കാൽ അമർത്തി ചവിട്ടി വെള്ളം തെറിപ്പിച്ച് അവൾ പിന്നെയും മുന്നോട്ട് നടന്നു.
"ഇങ്ങനെ എത്ര കാര്യങ്ങൾ അടക്കി വെക്കണം? കുടയ്ക്കുള്ളിൽ നനയാതെ നിക്കുന്ന എന്റെ ദേഹം പോലെ എത്ര ആഗ്രഹങ്ങളെ ഞാൻ വെളിച്ചം കാട്ടാതെ മറയ്ക്കണം?
വല്യ കുട്ടി ആയില്ലേ. അതുപോലെ പെരുമാറണം. ഇനി മഴയത്ത് വഴിയിൽ ഉള്ള ചെറിയ കുഴികളിൽ ചാടി ചളി തെറിപ്പിക്കാൻ പാടില്ല, കണ്ട മരങ്ങളിൽ ഒന്നും വലിഞ്ഞ് കേറാൻ പാടില്ല, കടയിൽ പോവുമ്പൊ മിട്ടായി വേണം എന്ന് പറഞ്ഞ് വാശി പിടിക്കാൻ പാടില്ല, സാറ്റ് കളിക്കാൻ പാടില്ല, കളർ അടിക്കാൻ പുസ്തകവും ക്രയോൺസു൦ വേണം എന്ന് പറയാൻ പാടില്ല, കാർട്ടൂൺ കാണാൻ...