...

0 views

അക്ബർ
അപ്പൂപ്പാ ശ്യാംകുട്ടന്‍ വിളിച്ചു. ആ അക്ബറിന്റെ കഥ മുഴുവനാക്കിയില്ലല്ലോ.

ശരി പറയാം. ടൈമൂര്‍ എന്ന്ഒരു അതിഭീകരനായ കൊള്ളക്കാരന്‍ ഉണ്ടായിരുന്നു. പല തവണ ഭാരതത്തേ ആക്രമിച്ച് കൊള്ളയടിച്ചിട്ടുള്ള ആളാണ്. ഒരു മുടന്തന്‍ . അയാളുടെ വംശത്തില്‍ പെട്ടതാണ് ബാബര്‍. ബാബറും ഇവിടെ വന്ന് കൊള്ളനടത്തി. കപട ആത്മീയത്തില്‍ മുഴുകി ഒന്നിനും കൊള്ളാതായ ഒരു ജനതയായിരുന്നതുകൊണ്ട് കൊള്ളക്കാര്‍ക്ക് പരമസുഖം. ബാബറിന്റെ മകനായ ഹുമയൂണിന്റെ കാലമായപ്പോഴേക്കും ഇവിടെ അവര്‍ ഭരണാധികാരം സ്ഥാപിച്ചു.

അപ്പോഴാണല്ലൊ ദേവലോകത്തില്‍ ഇരിക്കപ്പൊറുതിയില്ലാതായത്. അങ്ങിനെ ദേവേന്ദ്രന്‍ വന്ന് ഹുമയൂണിന്റെ മകനായി ജനിച്ചു. അക്ബര്‍ എന്ന പേരില്‍. അതിനു മുമ്പു തന്നെ ബ്രഹസ്പതി ആത്മാരാമനായി ജനിച്ച് ഒരു ഗുരുകുലം ഒക്കെ സ്ഥാപിച്ചു കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ...