...

1 views

A Love Story part 4
എന്താ പറ്റിയെന്നല്ലേ ?പ്രിയയ്ക്ക് അന്നു വരാൻ പറ്റിയില്ല. ധ്വനിയെ എങ്ങനെ കണ്ടു പിടിക്കും ? കൺഫ്യൂഷൻ അടിച്ചു നിൽക്കുമ്പോഴാണ് കോളേജിൽ ഒരു സംഭവമുണ്ടായത് ഒരു കുട്ടി തലകറങ്ങി വീണു. അവിടെ പിന്നെ ഒരു സംശയവും വേണ്ട ആദ്യം ഓടിയെത്തിയത് അവളായിരുന്നു. ആദി അവിടെ ഉണ്ടായിരുന്നത് കൊണ്ട് പ്രശ്നം ഗുരുതരമായില്ല. ആദി ഉടനടി തൻ്റെ മെഡിക്കൽ കിറ്റെടുത്ത് ചികിത്സിച്ചു, മരുന്നു കൊടുത്തു. ആ കുട്ടി ഉഷാറായ്. അതുകഴിഞ്ഞ് ധ്വനിയോട് ഒന്നു സംസാരിക്കാമെന്ന് കരുതിയപ്പോഴേക്കും ബെല്ലടിച്ചു.അവൾ ക്ലാസിലേക്ക് ഓടിപ്പോയി. പക്ഷേ അവൻ്റെ മുഖം അവളുടെ മനസ്സിൽ പതിഞ്ഞിട്ടുണ്ടായിരുന്നു. അവളോട് ഒന്നു മിണ്ടാനുള്ള അവസരത്തിനായി അവന് ഇനിയും കാത്തിരിക്കണം.
ക്ലാസു കഴിയുന്നവരെ ആദി കോളേജു പടിക്കൽ നിൽക്കുന്നുണ്ടായിരുന്നു. കോളേജുവരാന്തയിലൂടെ അവൾ നടന്നുവരുമ്പോൾ നമ്മുടെ നിവിൻ പോളി പറഞ്ഞ പോലെ വേറെ ആരേയും കാണാൻ പറ്റില്ല സാറേ.. അവളുടെ ആ ചിരി ... ഹൊ എന്തു ഭംഗിയാ... എന്നെ നോക്കി ചിരിക്കുന്ന പോലെ ഒരു തോന്നൽ. പ്രണയ കാവ്യങ്ങൾ പറഞ്ഞ പോലെ അത് ഒരു മഹാസാഗരമാണ്. ആഴങ്ങളിലേക്ക് പോകുംതോറും നമ്മെ വിസ്മയിപ്പിച്ചു കൊണ്ടേയിരിക്കും.... എൻ്റെഹൃദയത്തിൻ്റെ ആമ്പൽ കുളത്തിൽ അനുരാഗ പുഷ്പങ്ങൾ വിടർന്നു തുടങ്ങി. അപ്പോൾ തന്നെ എനിക്കൊരു ഫോൺ കോൾ വന്നു ആശുപത്രിയിൽ നിന്നായിരുന്നു ഒരു എമർജൻസി കേസ് .ആക്സിഡൻ്റായിരുന്നു. ഉടനടി എനിക്കു ഹോസ്പിറ്റലിലേക്ക് പോകേണ്ടി വന്നു.അതു കൊണ്ട് മിഷൻ ധ്വനി അല്പനേരത്തേക്ക് നിർത്തിവയ്ക്കേണ്ടതായി വന്നു.അങ്ങനെ... ധ്വനി വീട്ടിലെത്തി. ട്യൂഷൻ കുട്ടികൾ വീട്ടിൽ വന്നിട്ടുണ്ട്. അതിലൊരു കുട്ടി ധ്വനിക്ക് ഒരു ലെറ്റർ കൊടുത്തു. അത് ആരുടെ ലെറ്റർ ആയിരുന്നു.....?
truelove#nolifewithoutlove


© Akhila Jayadevan