...

1 views

മൈ ഇമേജിനറി ലൗവർ [ഭാഗം -3]
നിൻസിക്ക് ഒരു ചെറിയ പ്ലാസ്റ്റിക് സഞ്ചി കൈമാറിക്കൊണ്ട് : "ലഞ്ച് ബോക്സ്‌ എടുക്കാൻ മറന്നല്ലോ മോളെ. ഇന്നാ ബാഗിൽ വച്ചോ"

നിൻസി അത് വാങ്ങിച്ചു: "സോറി ചാച്ചാ.... ഞാൻ ഓർത്തില്ല."

ഇരുവരും പോയ ശേഷം മുറ്റത്ത് നിന്നിരുന്ന ലെയോ ഗേറ്റിനരികെ വന്നു : "ലൂക്കോസേട്ടോ.... എന്തൂട്ടാ പറ്റ്യേ.....?"

ലൂക്കോസ്: "അവൾ ലഞ്ച് ബോക്സ്‌ എടുക്കാൻ മറന്നായിരുന്നു....."

ലെയോ : "മ്മ്.....ഇന്ന് ഡൂട്ടിക്ക് പോയീല്യേ?"

ലൂക്കോസ്സ്: "ഇല്ല മോനെ.  ഭാര്യക്ക്  ചെറിയ പനിയുണ്ട്."

ലെയോ :എപ്പഴാ തൊടങ്യേ?

ലൂക്കോസ് : "ഇന്നലെ. കുറവില്ല ഹോസ്‌പിറ്റലിൽ കൊണ്ടു പോകാനുള്ള ഒരുക്കത്തിലാണ്."

ലെയോ : "എത്രീം പെട്ടെന്ന് പനി മാറട്ടെ."

ലൂക്കോസ് : "എന്നാൽ പിന്നെ കാണാം കേട്ടോ......"

ലൂക്കോസ് ദൃതിയിൽ പോയി. ലെയോ ആൽമഗതത്തിൽ : "അല്ലാ……ഇയാൾടെ ഭാര്യ മരിച്ചു പോയീന്നല്ലേ എന്റെ അമ്മ ഇന്നലെ പറഞ്ഞത് ? ചെലപ്പോ അമ്മ  തെറ്റി കേട്ടതാവും"

ലോയോ വീടിന്റെ ദിശയിലേക്ക് തിരിഞ്ഞ് നടക്കാൻ ആയുന്നതിന്റെ ഇടയിൽ വഴിയിലേക്ക് നോക്കിയപ്പോഴാണ് സീനിയോളം പ്രായം തോന്നിയ്ക്കുന്ന ഒരു പെൺകുട്ടിയുടെ ഒപ്പം സംസാരിച്ചുകൊണ്ട് അതേ പ്രായത്തിലുള്ള ഒരു ആൺകുട്ടിയും നടന്ന് വരുന്നത് കാണാനിടവന്നത്. അവർ നടന്ന് ലേയോന്റെ മുന്നിലൂടെ പോകുന്ന സമയത്ത് ലേയോ : " ഒന്ന് നിന്നേ രണ്ടാളും " ഇരുവരും നിന്നു , ലേയോനെ നോക്കി.

ലേയോ : " നീ നിർമ്മലിന്റെ പെങ്ങളല്ലേ ?

പെൺകുട്ടി സംശയിച്ചു 'അതെ' എന്നു പറഞ്ഞു.

ലേയോ : " ഇവൻ ഏതാഡി?"

പെൺകുട്ടി : " ഞങ്ങൾ ക്ലാസ് മേറ്റ്സ് ആണ്. "

ലേയോ , ആൺകുട്ടിയെ നോക്കി : " നിന്നെ ആദ്യയിട്ടാലോ ഇവടെ കാണണത്  ? എവിട്യാ നിന്റെ വീട്?"

ആൺകുട്ടി : "ഇവിടെ അടുത്ത് തന്നെയാണ് "

ലേയോ : "സ്ഥലത്തിന്റെ പേര് പറയട ചെക്കാ ."

ആൺ കുട്ടി : "അത് ക്രിത്യായി അറിഞ്ഞിട്ട് ചേട്ടന് എന്തിനാണ്. "
ലേയോ : " നീ കറക്റ്റ് സ്ഥല പേര് പറയഡാ."

ആൺകുട്ടി : "മനസ്സില്ല പറയാൻ . "

ആൺകുട്ടി, പെൺകുട്ടിയെ നോക്കി : " പോകാം വെറുതെ നമ്മുടെ സമയം കളയാൻ ഇങ്ങേര് നിൽക്കുകയാണ്."

പെൺകുട്ടി, ലേയോനെ നോക്കി " ചേട്ടന് എന്താണ് പറയാനുള്ളത് എന്ന് വച്ചാൽ വേഗം പറയ്. ഞങ്ങൾക്ക് വൈകാതെ ക്ലാസ്സിൽ പോകണം ."
ലെയോ ഇരുവരെയും നോക്കി മിണ്ടാതെ നിന്നു.

ആൺകുട്ടി , പെൺകുട്ടിയെ നോക്കി: "ഇയാൾ ആള് ശര്യല്ല ഇനി സംസാരിച്ച് നിന്നാൽ സമയം പേകും വായോഡീ പോകാം.

ലേയോ ദേഷ്യത്തോടെ അവന്റെ മുന്നിലേയ്ക്ക് വന്നു .കണ്ണു തുറിപ്പിച്ച് ക്രൂരഭാവത്തിൽ : "ആരാഡാ ശര്യല്ലാത്തെ? കന്നാലി . നീയാഡാ ശര്യല്ലാത്തെ. നിന്റീം ഇവൾഡീം കറക്കം ഇന്നത്തോടെ ശര്യാക്കി തരാം."
...