...

8 views

പാവകൾ
ഒരു പുതിയ ഷോപ്പ് തുടങ്ങി ആരോപറയുന്നത് കേട്ട് ഞാനും പോയി... കുറെ പാട്ടങ്ങൾ നിരത്തിവച്ചിരിക്കുന്നു......... ഞാൻ അത്ഭുതത്തോടെ നോക്കാൻ തുടങ്ങി എല്ലാം ഉണ്ട്. തോക്ക്, ബാറ്റ് &ബോൾ, മുഖമുടി........ തൊപ്പി.......... അപ്പോഴാ.....കുറെ പാവകൾ... നിരത്തി വച്ചിരിക്കുന്നത് കണ്ടത്. സൂക്ഷിച്ചു നോക്കിയപ്പോൾ ഒരുപാവ തന്നെ തന്നെ നോക്കുന്നതായി വലിയ സൗന്ദര്യമില്ലെങ്കിലും കുറെ സമയം നോക്കി ഇരിക്കുമ്പോൾ ചുറ്റും ഉള്ളവയൊന്നും കാണാതെ അതിന്റെ സൗന്ദര്യം കൂടിവരുന്നതുപ്പോലെ.
പിന്നെ ദിവസവും ആ കടയിൽ ചെന്ന് നോക്കും. വാങ്ങിക്കാൻ കാശില്ല.
നോക്കടി ആ കുട്ടി നിന്നെ തന്നെ നോക്കുന്നേ....... അടുത്തിരിക്കുന്ന കളിപ്പാട്ടം... അവൾ ക്കെന്താ എത്ര ചന്തം ഞാനും അവളെ പോലെയല്ലേ..(അടുത്തിരിക്കുന്ന കളിപ്പാട്ടം) (മനസ്സിൽ )എത്രയോ വിലപ്പിടിപ്പുള്ള പാവയുണ്ട്....... എന്നാലും നോക്കി എവിടെ.......
കൂട്ടുകാരിയെയും കൂട്ടി ഒരു ദിവസം പോയി. നോക്കടി നല്ല ഭംഗിയില്ലേ...... ആ പാവ...അവൾ പാവയെ നോക്കി കുഴപ്പമില്ല. പിന്നെ എനിക്ക് തോന്നി പാവ അവളെയാണോ നോക്കുന്നത്. ഞാൻ ദേഷ്യത്തിൽ തുറിച്ചുനോക്കി എനിക്ക് വേണ്ട നിന്നെ ....അത് സങ്കടം കൊണ്ട് തലതാഴ്ത്തി. പിന്നെ നോക്കിയപ്പോ..... അത് കരയണോ...... പിന്നെ സഹതാപം തോന്നി കാശുണ്ടാക്കി അത് വാങ്ങിക്കണം... സ്നേഹവും ഇഷ്ടവും ഒക്കെ കൂടിയപ്പോ ദൂരെ നിന്നും നോക്കാൻ തുടങ്ങി.
എന്നെ ഇഷ്ടമല്ലാത്തത് കൊണ്ടല്ലേ.... അവളെ നോക്കിയെ.......... വിൽക്കാൻ വച്ചിരിക്കുന്ന പാവയ്ക്ക് എന്തുവികാരം.....
ആരെങ്കിലും എപ്പോഴെങ്കിലും വാങ്ങിച്ചോണ്ടുപോവും ചിലരത് അലമാരയിൽ വയ്ക്കും......... ചിലരത് കളിച്ചുരസിക്കും കുരങ്ങന്റെ കയ്യിൽ പൂമാലകിട്ടിയ പോലെ............ ഹ ഹ......നല്ല രസമായിരിക്കും അല്ല. വലിച്ചു നിലത്തിട്ടുരച്ചു അവസാനം അത് ഒന്നിനും കൊള്ളാതെ വലിച്ചെറിയും..... എന്നിട്ട് പറയും അത് കൊള്ളില്ലെന്ന്......ഇതുപോലെ ചിലമനുഷ്യർ.......
അയ്യോ...... ബാക്കി കഥ പറഞ്ഞില്ലലോ.
കുറെ പ്രാവശ്യം കടക്കാരന്റെ അടുത്തുപോയി. അതിനെ ആർക്കും കൊടുക്കല്ലേ എന്നുപറയാൻ അയാളുടെ മുഖത്ത് നോക്കിയപ്പോ പേടിയായി.....
വേണമെന്ന് ഉറച്ചു മനസ്സിൽ ഉറപ്പിച്ചാൽ അത് കയ്യിൽ കിട്ടും എന്നാരോപറയുന്നത് കേട്ടു. എനിക്ക് തന്നെ കിട്ടും മനസ്സിൽ ഉറപ്പിച്ചു. പിന്നെ പഠിക്കാനുള്ള തിരക്കിലായി അതിനിടയിൽ ആണ് അറിയുന്നത് ഇതിനെ ആരോ വാങ്ങിച്ചോണ്ട് പോയിന്നു.... കുറെ അന്വേഷി ച്ചു. ഒന്നു കാണാൻ.........
പിന്നെ വാശിയും ദേഷ്യവും സങ്കടവും ചേർന്ന് വല്ലാത്ത അവസ്ഥ... എല്ലാ സങ്കടങ്ങളും ഉള്ളിൽ ഒതുക്കി നടക്കുമ്പോഴാണ്...........
കാലിൽ എന്തോ തട്ടി നോക്കിയപ്പോഴാ മനസിലായത്. ഞാൻ നോക്കികൊണ്ട്‌ നടന്ന പാവ ഒരുനിമിഷം മാറോട് ചേർത്തുപിടിച്ചു....... പിന്നെ ചുറ്റും നോക്കി ഉടമസ്ഥൻ വരുന്നുണ്ടോന്നു.......... താഴെ ഇടാൻ മനസില്ലാത്തതുകൊണ്ട് അവിടെ കണ്ട മരത്തിന്റെ മുകളിൽ വച്ചു............. ആരെങ്കിലും വന്നു എന്റെതാ എന്നുപറയില്ലേ അത് കേൾക്കാനുള്ള മനസുറപ്പില്ലാത്തതുകൊണ്ടാണ്.