...

0 views

ഗരുഡൻ ഒന്ന്
ഗരുഡന്‍ ഒന്ന്
എന്നിട്ട് സുപര്‍ണ്ണന്‍ അമൃത് എടുത്തോ അപ്പൂപ്പാ--ആതിര.

പറയാം മക്കളേ. മുട്ട പൊട്ടി സുപര്‍ണ്ണന്‍ പുറത്തു വന്നപ്പോഴുണ്ടായ ഘോഷത്തേപ്പറ്റി പറഞ്ഞല്ലോ. ദേവലോകത്ത് അഗ്നി ഉയര്‍ന്നു കത്തുകയാണെന്ന്തോന്നും വിധമാണ് സുപര്‍ണ്ണന്റെ ദീപ്തി ജ്വലിച്ചത്.

ചൂടു കൊണ്ട് ഇരിക്കപ്പൊറുതിയില്ലാതെ ദേവന്മാര്‍ അഗ്നിദേവനെ കണ്ട് അങ്ങിങ്ങനെ കോപിക്കുന്നതെന്തിനാണ്-അങ്ങയുടെ ഉഗ്ര രൂപം ഒന്നടക്കണേ എന്നു പ്രര്‍ത്ഥിച്ചു.

അഗ്നി ചിരിച്ചു കൊണ്ടു പറഞ്ഞു-ഇത് എന്റെ കുഴപ്പമല്ല-വിനതാസുതന്‍ ജനിച്ചതാണ്. അവനേ പ്രസാദിപ്പിക്കുക.

എല്ലാവരും കൂടി സുപര്‍ണ്ണനെ തേടി കൊണ്ട് പുറപ്പെട്ടു. ദൂരെനിന്നുകൊണ്ട് അവനേ സ്തുതിച്ചു.

ഓ-നിങ്ങള്‍ക്കൊക്കെ ഇത്ര പ്രയാസമാകുമെന്ന് എനിക്കറിഞ്ഞുകൂടായിരുന്നു.
ഞാനിതാ സൌമ്യനാകുന്നു-എന്നു പറഞ്ഞ് സുപര്‍ണ്ണന്‍ തന്റെ തേജസ്സ് അടക്കി. പിന്നീടാണ് അമ്മയെ സഹായിക്കാന്‍ പുറപ്പെട്ടത്.

അപ്പോള്‍ കദ്രുവിന് സമുദ്ര മദ്ധ്യത്തിലുള്ള ദ്വീപു കാണണം-അതിന് മക്കളേ എല്ലാം താങ്ങിക്കൊണ്ട് സുപര്‍ണ്ണന് പോകേണ്ടിവന്നു--ഉടനേ അവിടെനിന്നും അതു കാണണം-ഇതു കാണണം എന്നു പറഞ്ഞ് നാഗങ്ങള്‍ ശല്യം തുടങ്ങി.

എല്ലായിടത്തും അവരേയുംകൊണ്ടു പോകേണ്ടിവന്നപ്പോഴാണ്--അമ്മേ നമ്മളെന്തിനാ ഇവരുപറയുന്നതു കേട്ടുകൊണ്ട് ഇങ്ങനെ നടക്കുന്നത്-എന്നു ചോദിക്കുകയും നാഗങ്ങളുടെ ചതിയേപ്പറ്റി വിനത പറയുകയും ചെയ്തത്.

അമൃതെടുക്കാന്‍ പോകാന്‍ സുപര്‍ണ്ണന്‍ തയ്യാറായി. ഭയങ്കര വിശപ്പ്. അച്ഛന്റെ അടുത്തു ചെന്ന് വിശക്കുന്നെന്ന് പറഞ്ഞു.

അമ്മ നിനക്കൊന്നും തന്നില്ലേ-അച്ഛന്‍ ചോദിച്ചു.

ഓ കുറേ നിഷാദന്മാരേ കാണിച്ചുതന്നു. അതുകൊണ്ടൊന്നും എന്റെ വിശപ്പു തീരുന്നില്ല. അമ്മയുടെ ദാസ്യമകറ്റാന്‍ അമൃതു കൊണ്ടുവരുവാന്‍ ഞാന്‍ ദേവലോകത്തേക്കു പോവുകയാണ്. അതിനു തക്ക ബലം ഉണ്ടാകാന്‍ വേണ്ട ഭക്ഷണം വേണം.

ശരി-കശ്യപന്‍...