...

7 Reads

നിരന്തരം വഞ്ചിക്കപ്പെടുന്ന ഒരു വ്യക്തി അത് തിരിച്ചറിയുന്നില്ലെങ്കിൽ എന്തായിരിക്കും അതിന്റെ കാരണം.
ഒന്നുകിൽ അയാൾ അതിനുള്ള മാനസിക വളർച്ച എത്തിയിട്ടില്ലാത്തത് കൊണ്ട്. അല്ലെങ്കിൽ അയാൾ അത്രയും നിഷ്കളങ്കനായിരിക്കണം.
ഇത് രണ്ടാണെങ്കിലും ഒരുകാലത്തും അയാൾ താൻ വഞ്ചിക്കപ്പെടുന്നത് തിരിച്ചറിയാൻ പോകുന്നില്ലെന്ന് സാരം.

പിന്നെയുള്ള ഒരു കൂട്ടർ...
അവർ തന്നെ വഞ്ചിക്കുന്നയാളെ അത്രയും വിശ്വസിക്കുന്നുണ്ടായിരിക്കണം. കൂടെയുള്ള മറ്റുള്ളവരുടെ മുന്നറിയിപ്പുകൾ അയാളോടുള്ള വിശ്വാസത്തിന്റെയും, സ്നേഹത്തിന്റെയും പുറത്ത് അവർ തള്ളിക്കളയുന്നു.
പക്ഷെ ഒരു ഘട്ടത്തിൽ ഈ വഞ്ചന അയാൾ തിരിച്ചറിയുക തന്നെ ചെയ്യും. അങ്ങനെ വന്നാൽ എങ്ങനെയായിരിക്കും അതിന്റെ പ്രത്യാഘാതം?

- മഹാകവി ഞാൻ -