10 Reads
എന്നിലേക്കു ഒഴുകിയെത്തിയർ ഉണ്ട്..
നീ..
നിന്നെ ഞാൻ നേടിയെടുത്തതാണ്.
അവസാന മനോഹര നിമിഷങ്ങൾ നിന്നിൽ അവസാനിക്കണമെന്നത് ആഗ്രഹമായിരുന്നു..
ചിരിച്ചു മാത്രം കണ്ട മുഖം ചിലപ്പോ നിനക്ക് മുൻപിൽ ഈറനണിഞ്ഞു കുറച്ചു ഭാരം ഇറക്കി വെച്ചേക്കാം തുടക്കരുത്...
നീ എനിക്ക് ആശ്വാസകൻ അല്ല..
സ്നേഹം എനിക്ക് ശീലമാണ് സഹതാപം കുന്നോളമെന്റെ വാതിൽക്കൽ ഉണ്ട്..
നിന്നെ ഞാൻ സമ്പാദിച്ചത് മറ്റൊന്നിനാണ്...
വിയോഗത്തിൽ നിറയുന്ന കണ്ണുകൾക്ക് നടുവിൽ എനിക്ക് നിന്റെ പുഞ്ചിരി വേണം..
എന്റെ നെഞ്ച് തൊട്ട് സങ്കടം തൊട്ടു തീണ്ടാതെ എന്റെ കാതോട് ചേർന്നു എന്നിൽ അഭിമാനിക്കുന്നു എന്ന് പറയണം...
ഞാൻ പൊരുതാതെ കീഴടങ്ങിയവനല്ല...
അഞ്ചു തോളുകൾ എന്നെ ചുമന്നാലും നിനക്കാവും എന്റെ ഭാരമത്രയും വഹിക്കേണ്ടി വരിക...
അവരെക്കാൾ ഞാൻ നിന്നിൽ നിറഞ്ഞിരുന്നില്ലേ...?
ഒരിക്കലും എന്നെ തിരക്കി അസ്ഥികൾ ക്ഷയിച്ച മണ്ണിൽ വരരുത്..
വാടുന്ന പൂക്കൾ എനിക്കായി കരുതരുത്...
മറ്റാർക്കും തുറന്ന് നൽകാത്ത ഒരു കവിത നിനക്ക് തരാം മനപാഠമാക്കുക..
നഷ്ട ബോധം പുൽകിയാൽ ആ വരികൾ മൂളുക..ഒരു ശ്വാസ ഞൊടിയിൽ ഞാൻ നിന്റെ ഹൃദയത്തിലേക്ക് മടങ്ങിയെത്തും...
നീയായിരുന്നെനിക്ക് സ്നേഹിതൻ..
എന്നെ ഞാനായി അറിഞ്ഞവൻ...
സമയമായി...
യാത്രയാവസാനിക്കട്ടെ....
#മലയാളം #malayalam
Related Quotes