2 Reads
ഒരാളുടെ എല്ലാം മറ്റുള്ളവരാണ് തീരുമാനിക്കുന്നത്. ഞാനെങ്ങനെയായിരിക്കണം അല്ലെങ്കിൽ ഞാൻ എങ്ങനെ ആവരുത് എന്ന് തീരുമാനിക്കാനുള്ള അവകാശം എനിക്ക് മറ്റുള്ളവർ വകവെച്ച് തരില്ല. ജനിച്ച് സ്വന്തം പേര് മുതൽ വിശ്വാസവും, രാഷ്ട്രീയവും, പഠനവും, ജോലിയും, വിവാഹവും, ധരിക്കുന്ന വസ്ത്രം, കഴിക്കുന്ന ഭക്ഷണം... എന്തിന് മരിച്ചാലുള്ള ചടങ്ങുകൾ എങ്ങനെയാവണമെന്നുവരെ എല്ലറ്റിനും മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്കും, തീരുമാനങ്ങൾക്കുമാണ് പ്രാമുഖ്യം. സ്വന്തം അഭിപ്രായങ്ങൾക്കും, തീരുമാനങ്ങൾക്കുമനുസരിച്ച് ജീവിക്കുന്നവർ അഹങ്കാരികളെന്ന് മുദ്രകുത്തപ്പെടുന്നു. മറ്റുള്ളവർക്ക് വിധേയപ്പെട്ട് ജീവിക്കുന്നവർ സൽസ്വഭാവികളും. എന്നാലും ഒരു കാര്യത്തിൽ സമാധാനിക്കാം. സ്വന്തം കാര്യത്തിൽ എടുക്കാൻ കഴിയാത്ത തീരുമാനങ്ങൾ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ നമ്മൾ ബഹുമിടുക്കരുമാണ്.
അതാണ് നമ്മൾ...
അതാണ് നമ്മുടെ സമൂഹം...
- മഹാകവി ഞാൻ -