...

4 Reads

നീ നിന്നിൽ കണ്ടതും...
ഞാൻ എന്നിൽ തേടി നടക്കുന്നതും...
നീ നിന്നിൽ നിന്നറിഞ്ഞതും...
ഞാനിനിയും അറിഞ്ഞിട്ടില്ലാത്തതുമായ
ആ മഹാ രഹസ്യം...
ആ മഹാ സത്യം...
ഇനിയുമെന്നിൽനിന്നെത്ര ദൂരെയാണ്...
നീ നിന്റെ രഹസ്യമറിഞ്ഞു...
നീ നിന്നിലെ സത്യമറിഞ്ഞു...
നിന്റെ രാവുകളിലെല്ലാം
നീ മിഹ്റാജിന്റെ സഫറിലാണ്...
നിന്റെ ഹൃദയം നിറയെ
അവൻ തെളിച്ച നിലാവിന്റെ
വെളിച്ചമാണ്...
ഞാൻ തേടിക്കൊണ്ടിരിക്കുന്ന
കുളിരുള്ള ആ നിലാവ്...

- മഹാകവി ഞാൻ -