...

6 Reads

ഇന്നെന്റെ ഉള്ളിൽ വിരിഞ്ഞ
പ്രണയത്തിൻ പൂവിനു
നിന്റെ ഗന്ധമായാൽ മതി .
നിലാവിനെ പ്രണയിച്ച
നിശാഗന്ധി പോലെ ....

എന്നിലെ ഓരോ ഇതളുകളും
നിന്റെ വിരലുകളാൽ തഴുകിയുളർത്തുമ്പോൾ
നീഹാരത്താൽ മുങ്ങിയ
രാത്രിയുടെ നിഗൂഢതയിൽ
നിന്റെ പ്രണയം മോഹിച്ചു വിടരണമെനിക്ക് ...
ഒരിക്കലും അറിയാത്ത പുതു സുഗന്ധം
നിന്റെ നാസികത്തുമ്പിനേകി
ചുംബനത്തിൽ പൊതിഞ്ഞൊരു തീഗോളമായി
നിന്നുള്ളിൽ ആലേഖനം ചെയ്യട്ടെ ..
ഒടുവിൽ ....
നിന്റെ നെഞ്ചിലെ പ്രണയച്ചൂടിൽ
വാടി തളരുമ്പോഴും

ഒരിക്കലും തീരാതെ
നിന്നോടുള്ള പ്രണയം മാത്രം