7 Reads
ഒരിയ്ക്കൽ പ്രണയിച്ചവർക്ക് തമ്മിൽ
ഒരിയ്ക്കലും നല്ല സുഹൃത്തുക്കളാവാൻ കഴിയില്ല.
ഒരിയ്ക്കലും നല്ല പങ്കാളികളാകാൻ കഴിയില്ല. ഒരിയ്ക്കലും ശത്രുക്കളാകാൻ കഴിയില്ല.
കാരണം...
ഇനിയും നഷ്ടപ്പെട്ടിട്ടില്ലാത്ത അവരുടെ പ്രണയം,
ആഗ്രഹമുണ്ടെങ്കിൽക്കൂടി,
ഇനിയൊരു തിരിച്ചുവരവിന് കഴിയാതെ വരുമ്പോഴും,
പ്രണയത്തിൽക്കുറഞ്ഞതൊന്നും ഉൾക്കൊള്ളാൻ
മനസ്സ് അവരെ അനുവദിക്കില്ല.
പിന്നീട് തമ്മിൽ കാണുമ്പോഴും,
മറ്റുള്ളവർക്ക് മുന്നിൽ അപരിചിതത്വം നടിക്കുമ്പോഴും
ഒരുകാലയളവിൽ
അവരനുഭവിച്ച
പ്രണയത്തിന്റെ സുഖവും,
ഇപ്പോഴവരനുഭവിക്കുന്ന
പ്രണയനഷ്ടത്തിന്റെ വേദനയും
അവരുടെ ഉള്ളുപോള്ളിയ്ക്കുന്ന
കുളിരുള്ള തീയായിരിയ്ക്കും.
എന്തുകൊണ്ടെന്നോ...?
അവർ ഇപ്പോഴും പ്രണയിക്കുന്നവരാണ്.
- മഹാകവി ഞാൻ -