...

8 Reads

ഇന്നലെകൾ..!

ഒറ്റക്കിരിക്കുമ്പോഴാണ്.... പണ്ടെങ്ങോ..
കുഴിച്ചു മൂടിയ.... ഓർമ്മകൾക്ക് മുളപൊട്ടിത്തുടങ്ങുന്നത്....
മനസ്സിൽ എവിടെയോ.. വേരുറച്ചുപോയ മുഖം .... ഒരുപാട് സ്വപ്‌നങ്ങൾ കാണാൻ പഠിപ്പിച്ചെങ്കിലും.. സ്വാർത്ഥയുടെ തീച്ചൂളയിൽ വെന്തെരിഞ്ഞു പോയ ഓർമകൾക്ക് ഇന്നേക്ക് അഞ്ചാണ്ടുകൾ തികഞ്ഞിരുന്നു...
ഋതുഭേതങ്ങൾ കടന്നു പോയെങ്കിലും.... അവളുടെ ഓർമ്മകൾ ഇടക്കെന്നെ തേടിയെത്താറുണ്ട്....
വർഷത്തിലൊരിക്കൽ വിരുന്നു വരുന്ന അഥിതിയെ പോലെ...
റെയിൽവേ സ്റ്റേഷനിലെ ആളൊഴിഞ്ഞ സീറ്റിൽ ... വൈകിയെത്തുന്ന ട്രെയിൻ കാത്തു നിൽക്കേ... കർണ്ണപടത്തിൽ അരിച്ചു കേറിയ ശബ്ദത്തിൽ... യാഥാർഥ്യത്തിലേക്ക് തിരിച്ചു വന്നപ്പോൾ വിദൂരതയിലേക്ക് കണ്ണും നട്ടു നിൽക്കുന്ന ആലിന് പോലും പറയാനുണ്ടായിരുന്നു ...ഇന്നലെകൾ പടർത്തിയ നോവുകളുടെ കഥകൾ.... !

രചന.. അജ്മൽ തിരുന്നാവായ... 🙃

#alone
#Love&love
#heartbreak
#breakup
#malayalamquotes
#quoteoftheday