...

4 Reads

തൊട്ടടുത്ത നിമിഷം വരെ
എല്ലാമെല്ലാമായി കൂടെ നിന്ന ഒരാൾ
പെട്ടെന്നൊരുനാൾ
ശൂന്യതയിലേക്ക് ലയിക്കുമ്പോൾ...
ഓർമ്മകളുടെ തീരത്ത്
ഇരുട്ട് നിറഞ്ഞ മാളത്തിൽ
അകപ്പെട്ട പ്രതീതിയാണ് ഉണ്ടാവുക.
ഇനിയെങ്ങോട്ട്...
ഇനിയെങ്ങനെ...
ഇനിയെന്തിന്...
എന്നൊരു ആശയക്കുഴപ്പവും,
നിരാശയും നമ്മളെ പൊതിയുമ്പോൾ
അതിൽനിന്ന് കരകയറാൻ
വലിയ പാടാണ്.
ഇനി ഒരുവിധത്തിൽ
നമ്മൾ അതിൽനിന്ന് പുറത്തേക്ക് വന്നാലും ആ ശൂന്യത
നമ്മുടെ മനസ്സിന് തീർത്ത പരിക്കുകൾ...
വേദനകൾ...
ഭേദമാവാൻ
ചിലപ്പോൾ
ജന്മങ്ങൾ മതിയാവാതെ വരും...

- മഹാകവി ഞാൻ -