...

4 Reads

എന്റെ കണ്ണുകളിൽ
തങ്ങി നിന്ന നീ എന്ന
പ്രണയത്തെ ഞാൻ
അറിഞ്ഞിരുന്നു...
എന്നിലെ പ്രണയിനിയെ
ഉണർത്താൻ നിന്റെ
നോട്ടങ്ങൾക്ക് വാക്കുകൾക്ക്
നിന്റെ വരികൾക്കൊക്കെ
അപാര കഴിവായിരുന്നു...
രാത്രിയുടെ യാമങ്ങളിൽ
നമ്മൾ പ്രണയകാവ്യം
രചിക്കുന്നു..
നിന്റെ ചുണ്ടുകൾ പലതും
സ്വകാര്യം പറയുന്നു..
രാവു പുലരുവോളം
നിന്റെ നിശബ്‍ദമായ
മൂളൽ പോലും
ഞാൻ അറിയുന്നു...
എന്നെ ചുംബനങ്ങൾ കൊണ്ട്
മൂടുന്നത് പോലും
പാതി മയക്കത്തിലും
ഞാൻ അറിയുന്നുണ്ട്...
എന്റെ നെഞ്ചിൽ ചാഞ്ഞുറങ്ങുന്ന
വാത്സല്യത്തിന് കൊതിക്കുന്ന
ഒരുവനെയും ഞാൻ
അറിയുന്നുണ്ട്..!

നീ ഹാരം..