...

7 Reads

കാഴ്ചയുടെ ലോകം എനിക്ക് അന്യമാവാൻ പോകുന്നു...
എന്റെ വർണ്ണങ്ങളും, വർണ്ണക്കാഴ്ചകളും ഇരുട്ടിന്റെ ലോകത്തിന് വഴിമാറുകയാണ്...
കഴിഞ്ഞ ജന്മത്തിൽ നമ്മൾ വഴി പിരിയുമ്പോൾ,
അടുത്ത ജന്മത്തിൽ കാണാമെന്ന് പരസ്പരം മോഹിച്ചിരുന്നു...
എന്റെ ഈ ആയുസ്സത്രയും നിന്നെയും തേടി അലയുകയായിരുന്നു ഞാൻ...
എന്റെ കൺവെട്ടത്തിന് തൊട്ടപ്പുറം എവിടെയോ നീയുണ്ടെന്ന് എനിക്കറിയാം...
പലപ്പോഴും നിന്റെ സാന്നിദ്ധ്യം ഞാനറിയുന്നുണ്ടായിരുന്നു...
പക്ഷേ അപ്പോഴെല്ലാം നീ എന്നിൽ നിന്ന് ഒളിഞ്ഞുനിൽക്കുകയായിരുന്നു...
ഇനിയും നീ എന്നിൽനിന്ന് മറഞ്ഞുനിൽക്കുന്നതെന്തിനാണ്...?
എന്റെ അവസാന കാഴ്ചയും എന്നിൽനിന്നില്ലാതാകുന്നതിനുമുമ്പ്...
ഇരുട്ടിന്റെ ആദ്യകിരണം എന്റെ കാഴ്ചകളെ മൂടുന്നതിന് മുമ്പ്...
ഒരിയ്ക്കലെങ്കിലും...

- മഹാകവി ഞാൻ -

#love
#LoveVsDestiny
#Love&love💞
#lifelesson
#Shayari