...

5 Reads

മനുഷ്യൻ ഏകയിണ ജീവിയല്ല. ഇത് ഞാൻ ആദ്യം കേട്ടത് മൈത്രേയന്റെ ഒരു ചാനൽ ടോക്കിലാണ്. സത്യമാണത്. മതങ്ങൾ പാപത്തിന്റെ പേര് പറഞ്ഞും, സമൂഹം സദാചാരത്തിന്റെ പേരുപറഞ്ഞും മനുഷ്യനെ നിർബന്ധിതമായി ഏകയിണ ജീവിയാക്കുകയാണ് ചെയ്തിരിക്കുന്നത്. പുതിയ അനുഭവങ്ങളും, അനുഭൂതികളും സ്വന്തമാക്കാൻ ഒരേ താല്പര്യത്തോടെ രണ്ടുപേർ ശ്രമിക്കുന്നതിനുമേൽ പാപ, സദാചാരപ്രശ്നങ്ങളുടെ മുദ്ര പതിപ്പിച്ചത്; ഒരുപക്ഷെ സമൂഹത്തിൽ അതിന്റെ പേരിലുണ്ടായേക്കാവുന്ന ദുഃഖങ്ങളും, കുറ്റങ്ങളും ഇല്ലാതാക്കാനായിരിക്കാം. അങ്ങനെയുള്ള കലഹങ്ങളുടെയും, അതുണ്ടാക്കുന്ന ദുഃഖങ്ങളുടെയും നിരവധി ഉദാഹരണങ്ങൾ നമുക്ക് ചുറ്റും ഒന്ന് കണ്ണോടിച്ചാൽ കാണാൻ കഴിയും. പക്ഷേ ഒരേ മനസ്സോടെ രണ്ടുപേർ സുഖകരമായ സെക്സ് അനുഭവിക്കുന്നതിൽ ഏർപ്പെടുമ്പോൾ അതിൽ
എവിടെയാണ് പാപം?
എവിടെയാണ് വ്യഭിചാരം?
എവിടെയാണ് സദാചാരം?
എവിടെയാണ് അശ്ലീലം?
മനുഷ്യൻ... അത് ആണായാലും, പെണ്ണായാലും. ഏകയിണ ജീവിയല്ല. ഏറ്റവും ചുരുങ്ങിയത് മനസ്സുകൊണ്ടെങ്കിലും മറ്റൊരു ഇണയെക്കൂടി ആഗ്രഹിക്കാത്തവർ ഉണ്ടായിട്ടുണ്ടോ?
ഇപ്പോൾ ഉണ്ടോ?
ഇനി ഉണ്ടാവുമോ?

- മഹാകവി ഞാൻ -