6 Reads
നന്ദിയാരോടുഞാൻ ചൊല്ലേണ്ടൂ...
ജീവിതത്തിന്റെ ഭാരങ്ങളില്ലാതെ
ഹൃദയം നിറഞ്ഞ സന്തോഷത്തോടെ
ഒരു പൂമ്പാറ്റയെ പോലെ
പാറിപ്പറന്നുനടക്കാൻ പഠിപ്പിച്ച
എന്റെ ബാല്യകാലത്തോടോ...
വർണ്ണശബളമായ
സ്വപ്‌നങ്ങൾ കാണാൻ പഠിപ്പിച്ച
എന്റെ കൗമാരകാലത്തോടോ...
ലക്ഷ്യബോധത്തോടെ
ജീവിതം കെട്ടിപ്പടുക്കാൻ പഠിപ്പിച്ച
എന്റെ യൗവനകാലത്തോടോ...
ഉത്തരവാദിത്വത്തിന്റെ
സുഖമുള്ള ഭാരമേൽക്കാൻ പഠിപ്പിച്ച
എന്റെ ജീവിത യാഥാർഥ്യങ്ങളോടോ...
ഒടുവിൽ എന്റെയുള്ളിൽ
ഞാൻ പ്രതിഷ്ഠിച്ച് പൂജിച്ച
ഞാനെന്ന ഭാവത്തെ
എന്നിൽ നിന്നും തട്ടിമറിച്ച്
പടിയിറങ്ങിപ്പോകാനൊരുങ്ങുന്ന നിന്നെ
ഒരു മാത്രയെങ്കിലും പിടിച്ചുനിർത്താൻ കഴിയാത്ത...
എന്റെ നിസ്സഹായത പകർന്നുനൽകിയ
തിരിച്ചറിവിനോടോ...
നന്ദിയാരോടുഞാൻ ചൊല്ലേണ്ടൂ...
- മഹാകവി ഞാൻ -