...

11 Reads

യുഗങ്ങൾ കടന്ന്...
ഞാനും, നീയും ആദ്യമായ് കണ്ട നാൾ...
നമ്മൾ ചിരകാല പരിചിതരെപ്പോലെയായിരുന്നു.
അന്ന് നിന്നെ ഞാൻ ആദ്യമായി ആലിംഗനം ചെയ്യുമ്പോഴും...
നിന്നെ ചുംബിക്കുമ്പോഴും...
ദുർബല സ്വരത്തിൽ
നീ പറഞ്ഞത് ഞാനിന്നുമോർക്കുന്നു...
"നമുക്കിടയിൽ വിലക്കുകളുണ്ട്...
നമുക്കിടയിൽ അതിരുകളുണ്ട്... "
അപ്പോൾ ഞാൻ പറഞ്ഞു :
" ഇനിയും നമുക്കിടയിൽ എന്ത് വിലക്കുകൾ...
എന്ത് അതിരുകൾ... "
അപ്പോൾ നീ പറഞ്ഞു :
" നമുക്ക് ചുറ്റുമുള്ളവർ...
നമുക്കൊപ്പമുള്ളവർ... "
ഞാൻ പറഞ്ഞു :
"നിനക്കോർമ്മയുണ്ടോ?
ഈ ജന്മത്തിനുമപ്പുറത്ത്
ആത്മാവുകളാൽ പരസ്പരം ചേർത്തുവെക്കപ്പെട്ടവരാണ് നമ്മൾ...
ഭൂമിയിൽ രണ്ട് ഭാഗങ്ങളിലായി നമ്മൾ പിറന്നുവീണു...
പ്രകൃതി നമ്മിലലിയിച്ച പ്രണയം ആദ്യ കാഴ്ചയിൽത്തന്നെ നമുക്കിടയിലുണ്ടായിരുന്ന വിധിയകലത്തെ മായ്ചുകളഞ്ഞു...
ഒരിക്കൽ നമ്മെ ഒന്നായ് ചേർത്തതും...
പിന്നെ രണ്ടായ് പിരിച്ചതും...
വീണ്ടും ഒന്നായ് ചേർത്തതുമെല്ലാം കാലമാണ്...
നമുക്കിനി ജീവിക്കാം...
ആരെയും വേദനിപ്പിക്കാതെ...
ആരെയും നഷ്ടപ്പെടാതെ..."
എന്റെ മറുപടിയിൽ സംതൃപ്തയായ നീ എന്നിലേയ്ക്ക് പിന്നെയും കൂടുതൽ ചേർന്ന് നിന്നു...

- മഹാകവി ഞാൻ -

#Love&love
#LoveVsDestiny
#couple