...

2 Reads

നിനക്കുമുന്നിൽ
ഞാൻ എന്നെ
എങ്ങനെയാണോ അവതരിപ്പിക്കുന്നത്
അത്രയും,
അതിൽ നിന്ന്
നീ എന്നെ
എങ്ങനെയാണോ മനസ്സിലാക്കുന്നത്
അത്രയും മാത്രമാണ്
നീ എന്നെ അറിയുന്നത്. എന്നെക്കുറിച്ചുള്ള നിന്റെ ആ അറിവ്
പൂർണ്ണമാണെന്ന് നീ വിശ്വസിക്കുമ്പോഴും
നീ അറിഞ്ഞതിനേക്കാളധികമോ, അല്ലെങ്കിൽ
നിനക്ക് സങ്കൽപ്പിക്കാൻ പോലുമാകാത്ത മറ്റെന്തൊക്കെയോ
എന്നിൽ ഒളിഞ്ഞിരിപ്പുണ്ടെന്ന്
നീ അറിയുന്നില്ല.
കാരണം...
എനിയ്ക്ക്
നിന്നിലേയ്ക്കെത്താനുള്ള ഒരു പാലമായി
ഞാനല്ലാത്ത ഒരു എന്നെ
നിന്റെ മുന്നിൽ
ഞാൻ ബോധപൂർവം
പ്രദർശിപ്പിക്കുകയായിരുന്നു.

- മഹാകവി ഞാൻ -