...

4 Reads

ദൈവത്തോട് അവൻ ചോദിച്ചു:
"എന്നെ സ്നേഹിക്കുന്നവരിൽ ഞാൻ ഏറ്റവുമധികം പ്രാധാന്യം കൊടുക്കേണ്ടത് ആർക്കാണ്? "
ദൈവം: "നിന്റെയുള്ളിൽ നീ അറിഞ്ഞിരിക്കേണ്ടുന്ന ഒരു നീയുണ്ട്. ആദ്യമായി ആ നിന്നെമാത്രം നീ സ്നേഹിക്കുക."
അവൻ: "പിന്നെ ആരെയാണ്?"
ദൈവം: "പിന്നെയും ആ നിന്നെത്തന്നെ നീ സ്നേഹിക്കുക."
അവൻ: "പിന്നെ ആരെയാണ്?"
ദൈവം: "പിന്നെയും ആ നിന്നെ നീ സ്നേഹിക്കുക."
അവൻ: "പിന്നെ ആരെയാണ്?"
ദൈവം: "നിന്നെ സ്നേഹിക്കുന്നവരെ."
അവൻ: "പിന്നെ എപ്പോഴാണ് ഞാൻ നിന്നെ സ്നേഹിക്കുക?"
ദൈവം: "നിങ്ങൾ ഓരോരുത്തരുടെ ഉള്ളിലും ഞാനുണ്ട്. അത് നീ തിരിച്ചറിയുമ്പോൾ നിന്റെ സ്നേഹം എന്നിലേയ്ക്കെത്തും."
അവൻ: "അപ്പോൾമുതൽ ഞാൻ അനുഗ്രഹിക്കപ്പെട്ടവനാവും അല്ലേ?"
ദൈവം: "നിന്നെ ഞാൻ സ്നേഹക്കാൻ തുടങ്ങുമ്പോൾ മുതൽ നീ അനുഗ്രഹിക്കപ്പെട്ടവനാവും."
അവൻ: "അതെപ്പോഴാണ്?"
ദൈവം: "നിന്റെയുള്ളിൽ നീ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത എന്നെ നീ കണ്ടെത്തുമ്പോൾ."

- മഹാകവി ഞാൻ -