15 Reads
എനിക്ക് ഞാനാവാനും
നിനക്ക് നീയാവാനും
കഴിയുമ്പോൾ...
അത് എന്റെയും നിന്റെയും
പൂർണ്ണതയാണ്...
ആ പൂർണ്ണതയിലേക്ക്
എന്നെയെത്തിക്കുന്ന പാത
നിന്നിലൂടെയും
നിന്നെയെത്തിക്കുന്ന പാത
എന്നിലൂടെയും
മാത്രമാകുമ്പോൾ...
ഞാനും നീയും
ഒന്നായ് ചേർന്നൊരു
നേർ രേഖയാണ്...
- മഹാകവി ഞാൻ -