7 Reads
ഞാൻ സ്വയം ഒരു പ്രദർശന വസ്തുവാണ്.
എന്റെ കാര്യസാധ്യത്തിനുവേണ്ടി നിങ്ങളോട് ഇടപഴകുമ്പോൾ
ഒരു തിരശ്ശീയ്ലക്ക് മുന്നിലിരുന്ന്
എന്നിലില്ലാത്ത സത്യങ്ങളെ
ഉണ്ടെന്ന് നിങ്ങളെ വിശ്വസിപ്പിക്കാൻ ഞാൻ ശ്രമിക്കുന്നു. അതിലൂടെ ഞാൻ നിങ്ങളുടെ മതിപ്പും, വിശ്വാസവും, സ്നേഹവുമാണ് നേടിയെടുക്കാൻ ശ്രമിക്കുന്നത്. പണ്ടത്തെ നീലക്കുറുക്കന്റെ കഥ പോലെ ഏതെങ്കിലുമൊരു സന്ദർഭത്തിൽ തിരശ്ശീലയ്ക്കു പിന്നിൽ ഞാൻ ബന്ധിച്ച് ഒളിപ്പിച്ചുവച്ചതൊക്കെയും ഞാനറിയാതെ തന്നെ നിങ്ങളുടെ മുന്നിൽ വെളിപ്പെടുന്നു. അതുവരെ നിങ്ങളറിയാത്ത എന്റെ മറ്റൊരു മുഖം. ഞാനെന്ന വ്യക്തിയെ നിങ്ങൾ എങ്ങനെ ഏറ്റിവച്ചുവോ അതെല്ലാം അപ്പോൾ മുതൽ ഒരു ചീട്ടുകൊട്ടാരം പോലെ തകിടം മറിഞ്ഞ് വീഴുന്നു. നഷ്ടപ്പെട്ട വിശ്വാസം നേടാൻ എത്രതന്നെ സ്വയം പ്രദർശിപ്പിച്ചാലും പിന്നീട് അത് നമ്മളെ കൂടുതൽ വികൃതമാക്കുകയാണ് ചെയ്യുക.
- മഹാകവി ഞാൻ -