...

6 Reads

പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളിലും
സ്നേഹം, സങ്കടം, ദേഷ്യം, പ്രണയം മുതലായ എല്ലാ വികാരങ്ങളുമുണ്ട്.
ഈ വികാരങ്ങളെയെല്ലാം നിയന്ത്രിക്കുന്നത് പ്രകൃതിയാണ്. അതുകൊണ്ടുതന്നെ മൃഗങ്ങൾ, പക്ഷികൾ മുതലായ ജീവികളെല്ലാം സ്വയരക്ഷയ്ക്കോ, ഭക്ഷണത്തിനോ വേണ്ടി മാത്രമേ മറ്റ് ജീവികളെ ആക്രമിക്കാറുള്ളൂ. അവയുടെ ഇണചേരലുകളും അതിന്റേതായ സമയങ്ങളിൽ മാത്രമാണ്. പക്ഷേ ഇതിൽനിന്നെല്ലാം വ്യത്യസ്തമാണ് മനുഷ്യരുടെ കാര്യം. എന്തും ആവശ്യത്തിൽക്കവിഞ്ഞ് ഉപയോഗിക്കുന്ന ഒരേയൊരു ജീവി മനുഷ്യൻ മാത്രമാണ്. അതുകൊണ്ടുതന്നെ മറ്റ് ജീവികൾക്കില്ലാത്ത പക, ക്രൂരത, ആർത്തി മുതലായ ഒരുപാട് സ്വഭാവങ്ങളുള്ളത് മനുഷ്യന് മാത്രം.
മറ്റ് ജീവി വർഗ്ഗങ്ങളെയും, സ്വന്തം വർഗ്ഗത്തെയും അടിമയാക്കി വെക്കുന്ന സ്വഭാവമുള്ളതും മനുഷ്യന് മാത്രം.

- മഹാകവി ഞാൻ -