...

9 views

മധുരനെല്ലിക്ക

കാത്തിരിക്കുന്നു ഞാൻ
അവസാന പരീക്ഷയും തീരും വരെ
വേനലവധിയിതാ വന്നെത്തി
തറവാടിൻ മുറ്റത്തെ നെല്ലിമരം
എല്ലാരും വന്നെത്തി വീട് ഒരു പൂങ്കാവനമായി
ഇണക്കവും പിണക്കവും
മധുരവും കയ്പും
എല്ലാമുള്ള ഒരു സ്വർഗ്ഗവിഹായസ്സ്
ഞാൻ പാറിപ്പറക്കുന്ന ഒരു ശലഭമായി മാറി
നെല്ലിമരച്ചോട്ടിൽ ഞങ്ങൾകഞ്ഞിക്കുഞ്ഞി കളിക്കുമായിരുന്നു
പൊട്ടിച്ചിരികളും കളിയിൽ തോൽക്കുമ്പോഴുള്ള തേങ്ങലിൻ ധ്വനികളും മുഴങ്ങാറുണ്ടായിരുന്നു
പാൽക്കാരൻ വന്നു കതകിൽ തട്ടി
ആഹാ!!എന്തു നല്ല സ്വപ്നമായിരുന്നു
ഉറക്കമുണർന്നു
കുളിച്ചൊരുങ്ങി
ഫ്ളാറ്റിൻ്റെ വാതിൽ പൂട്ടി
ജോലിയ്ക്കായി യാത്രയായി
ആശകൾ സ്വപ്നമായി മാറുന്നു
ഈ യന്ത്ര ജീവിതത്തിൽ സ്വപ്നങ്ങളുടെ മധുരനെല്ലിക്ക നുണയാൻ നല്ല രസമാണ്

Life#dreams#hopesof life#memories







© Akhila Jayadevan