...

25 views

"ഒരു മാസ്‌മിക യാത്ര"
" ഓരോ ഉറക്കവും ഒരു ചെറിയ മരണം ആണ് .
നിഗുഢമായ സാമ്ര്യാജ്യങ്ങൾ കീഴടക്കാനുള്ള അമിതാവേശത്താൽ വിചിത്രമായ സ്വപ്നങ്ങളെ പുണരുന്ന ഒരു മാസ്‌മിക യാത്ര.

ആ സഞ്ചാരപഥത്തിൽ നിന്നും പുനർജീവിക്കുന്ന പലരും പുതിയൊരു ജീവിതത്തിലേയ്ക്ക്‌ ആണ് ഉണരുന്നത്.
ഓരോ ചെറിയ മരണങ്ങളും പലപ്പോഴും അതിതീവ്ര ദുഖങ്ങളുടെ ഭാരങ്ങളെ ഇല്ലാതാക്കാനുള്ള ഒരു പോം വഴിയായി പലരും കരുതി പോരുന്നു .
ഞാനും അകൂട്ടത്തിൽ ഉൾപ്പെട്ട ഒരാളാണ് .
ദുഖങ്ങളുടെ സാന്ദ്രതയേറും തോറും ഓരോ ചെറിയ മരണത്തിന്റെ നിഘൂടതയും
വളരെ ആഴംയേറിയതും സ്വപ്നങ്ങളുടെ പ്രവാഹങ്ങളെ ഉൾകൊള്ളാൻ തക്ക ഉൾകരുത്തുള്ള ഒരു മനുഷ്യനെ വാർത്തെടുക്കാൻ അത്ര ഉതകുന്നതും ആയിരിക്കും ."

എന്‍റെ അനുഭവങ്ങളിൽ നിന്നും ഞാൻ മനസിലാക്കിയ കുറച്ചു സത്യങ്ങൾ മാത്രം .
ഇനിയും തുടരട്ടെ .....?





©Juvanitta